കാ​ഞ്ഞാ​ണി: മ​ണ​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ കാ​ഞ്ഞാ​ണി ആ​ന​ക്കാ​ടു​ള്ള ശാ​ന്തി​തീ​രം ശ്മ​ശാ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം വീ​ണ്ടും നി​ല​ച്ചു.

മൃ​ത​ദേ​ഹം ദ​ഹി​പ്പി​ക്കു​ന്ന സം​വി​ധാ​ന​ത്തി​ന്‍റെ കു​ഴ​ലി​നു ത​ക​രാ​ർ സം​ഭ​വി​ച്ച​താ​ണ് പ്ര​തി​സ​ന്ധി​ക്കു​കാ​ര​ണം. അ​ഞ്ചു​ദി​വ​സ​മാ​യി പ്ര​വ​ർ​ത്ത​നംനി​ല​ച്ചി​ട്ട്. മൃ​ത​ദേ​ഹം ദ​ഹി​പ്പി​ക്കു​ന്ന സം​വി​ധാ​ന​ങ്ങ​ൾ​ക്ക് പ​ത്തു​വ​ർ​ഷ​ത്തെ പ​ഴ​ക്ക​മു​ണ്ട്. മാ​ത്ര​മ​ല്ല 2018ലെ ​വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ​ മു​ങ്ങി നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ല​ക്ഷ​ങ്ങ​ൾ ചെ​ല​വാ​ക്കി​യാ​ണ് പു​ന​രാ​രം​ഭി​ച്ച​ത്. അ​ന്നു​മു​ത​ൽ ല​ക്ഷ​ങ്ങ​ളാ​ണ് ഇ​ട​യ്ക്കി​ടെ സം​ഭ​വി​ക്കു​ന്ന ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ ചെ​ല​വാ​ക്കു​ന്ന​ത്. ഈ ​പ​ണ​മു​ണ്ടെ​ങ്കി​ൽ പു​തി​യൊ​രു സം​വി​ധാ​നം സ്ഥാ​പി​ക്കാ​ൻ​ക​ഴി​യും.

ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യും ഇ​പ്പോ​ഴ​ത്തെ ഭ​ര​ണ​സ​മി​തി​യും ഇ​ക്കാ​ര്യ​ത്തി​ൽ ശു​ഷ്കാ​ന്തി കാ​ണി​ക്കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം.

ശ്മ​ശാ​ന​ത്തി​ലെ സം​വി​ധാ​ന​ങ്ങ​ൾ​ക്ക് പെ​ട്ടെ​ന്ന് ഉ​ണ്ടാ​കു​ന്ന ത​ക​രാ​ർ ​പ​രി​ഹ​രി​ക്കാ​ൻ അ​ങ്ക​മാ​ലി​യി​ലു​ള്ള ക​മ്പ​നി​ക്ക് ക​രാ​ർ ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​വ​ര്‌​ക്കു സ​മ​യ​ബ​ന്ധി​ത​മാ​യി പ​ണം​ന​ൽ​കാ​ത്ത​തി​നാ​ൽ ഇ​പ്പോ​ഴ​ത്തെ പ്ര​ശ്ന​പ​രി​ഹാ​രം നീ​ണ്ടു​പോ​കാ​നാ​ണ് സാ​ധ്യ​ത.