സഹൃദയ കോളജില്‍ ഗോത്രവര്ഗനൃത്തം അരങ്ങേറി
1482276
Tuesday, November 26, 2024 7:21 AM IST
കൊടകര: സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ എന്‍എസ്എസ് യൂണിറ്റിന്റെയും ഐക്യുഎസിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഗോത്രവര്‍ഗ നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ഭഗവാന് ബിര്‍സ മുണ്ടയുടെ സ്മരണാര്‍ഥം ജന്‍ജാതീയ ഗൗരവ് ദിനാചരണം സംഘടിപ്പിച്ചു. കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ. ഡേവിസ് ചെങ്ങിനിയാടന്‍ ഉദ്ഘാടനംചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. കെ.എൽ. ജോയ് അധ്യക്ഷത വഹിച്ചു.
ചാലക്കുടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ അധ്യാപിക വി.കെ. രമണി, കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ.കെ. കരുണ, ഫിനാന്‍സ് ഓഫീസര്‍ ഫാ. ആന്റോ വട്ടോലി, എന്‍എസ്എസ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ കെ. ജയകുമാര്‍, പ്രോഗ്രാം കോര്ഡിനേറ്റര്മാരായമാരായ വി.കെ. ഷിജി, വി.ആര്. രഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു. ഗോത്രവര്‍ഗ സംസ്കാരത്തിന്റെ നേര്‍ക്കാഴ്ചകളായ ആട്ടവും പാട്ടുമായി എത്തിയ ചാലക്കുടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് ഗോത്രവര്‍ഗങ്ങളുടെ തനത് കലാരൂപങ്ങളായ പണിയനൃത്തം, ഇരുളനൃത്തം, നാടന്‍പാട്ട്, ഗോത്രഭാഷയിലുള്ള ലഘുനാടകം എന്നിവ അരങ്ങേറി.