കാര്‍മല്‍ മെലഡി 2024; ഹ്രസ്വചിത്ര അവാര്‍ഡ്ദാനം നടത്തി
1481600
Sunday, November 24, 2024 5:37 AM IST
ഇരിങ്ങാലക്കുട: വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടെയും വിശുദ്ധ എവുപ്രാസ്യയുടെയും വിശുദ്ധപദ പ്രഖ്യാപനത്തിന്റെ നിത്യഹരിത ഓര്‍മയ് ക്കായി ഇരിങ്ങാലക്കുട സിഎംസി ഉദയ പ്രൊവിന്‍സ് ഒരുക്കിയ 11 ാമത് "കാര്‍മല്‍ മെലഡി 2024' ഷോര്‍ട്ട് ഫിലിം മത്സരത്തിന്റെ അവാര്‍ഡ് ദാനം, നിയോ ഫിലിം സ്കൂള്‍ സ്ഥാപകന്‍ ഡോ.ജെയിന് ജോ സഫ് നിര്‍വഹിച്ചു.
സിഎംസി ഉദയ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍. ഡോ. വിമല സിഎംസി അധ്യക്ഷത വഹിച്ചു. മീഡിയ കൗണ്‍സിലര്‍ സിസ്റ്റര്‍ ഫ്ലവററ്റ് സിഎംസി സ്വാഗതവും ഉദയ പ്രോവിന്‍സ് പി ആര്‍ഒ സിസ്റ്റര്‍ സവീന സിഎംസി നന്ദിയും പറഞ്ഞു. മാള കാര്‍മല്‍ കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. റിനി മരിയ, ജീവജ്വാല അക്കാദമി ഓഫ് ആര്‍ട്സ് ഡയറക്ടര്‍ സി. ബിന്‍ജു ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. മികച്ച ഹസ്വ ചിത്രങ്ങള്‍ക്കും ആര്‍ട്ടിസ്റ്റുകള്‍ക്കും ചടങ്ങില്‍ കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ട്രോ ഫിയും സമ്മാനിച്ചു.
ബെസ്റ്റ് ഫസ്റ്റ് ഷോര്‍ട്ട് ഫിലിം - ചാച്ചന്
ബെസ്റ്റ് സെക്കൻഡ് ഷോര്‍ട്ട് ഫിലിം - ഇനിയാരംഭം
ബെസ്റ്റ് തേര്‍ഡ് ഷോര്‍ട്ട് ഫിലിം - ദൈവത്തിന്റെ അത്താഴം
മികച്ച സംവിധാനം - ഫാ. ഗ്രിജോ മുരിങ്ങാത്തേരി,
മികച്ച തിരക്കഥ - ഫാ. ഫിജോ ആലപ്പാടന്‍
മികച്ച സിനിമാറ്റോഗ്രഫി - ഷെഫിന് റാഫി വി.
മികച്ച എഡിറ്റര്‍ - സന്ദേശ് സത്യന്. മികച്ച നടന് - കെ.വി. ജോസ്, മികച്ച നടി - ജാന്‍സി ജോസ് പാറക്കല്‍
സ്പെഷല്‍ ജൂറി അവാര്‍ഡിന് അര്‍ഹമായ ഹ്രസ്വ ചിത്രങ്ങള്‍ - പരസ്പരം, മതിലിനപ്പുറം, പെനുവേല്‍.