വയനാട് പുനരധിവാസം ; ലെൻസ്ഫെഡിന്റെ വാഗ്ദാനം മഹത്തരം: മന്ത്രി രാജൻ
1482261
Tuesday, November 26, 2024 7:21 AM IST
തൃശൂർ: വയനാട് പുനരധിവാസത്തിന്റെ ഭാഗമായ ടൗണ്‍ഷിപ്പ് നിർമിക്കാൻ ആവശ്യമായ സാങ്കേതിക സഹായം നൽകാമെന്ന ലൈസൻസ്ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷന്റെ (ലെൻസ്ഫെഡ്) വാഗ്ദാനം മഹത്തരമെന്നു മന്ത്രി കെ. രാജൻ. ലെൻസ്ഫെഡ് തൃശൂർ ജില്ലാ കണ്വൻഷൻ പട്ടിക്കാട് ഡ്രീം സിറ്റി കണ്വൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതികത്വത്തിന്റെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥരെ തിരുത്തുമെന്നും മന്ത്രി പറഞ്ഞു.
പ്രതിനിധിസമ്മേളനം ലെൻസ്ഫെഡ് സംസ്ഥാന സെക്രട്ടറി ജിതിൻ സുധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
തൃശൂർ ജില്ലാ പ്രസിഡന്റ് ഒ.വി. ജയചന്ദ്രൻ, സംസ്ഥാന പ്രസിഡന്റ് സി.എസ്. വിനോദ്കുമാർ, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ, സംസ്ഥാന കറസ്പോണ്ടൻസ് സെക്രട്ടറി പി.ബി. അനിൽകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ ഇൻചാർജുമായ കെ.എസ്. ഹാരിഷ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി ആശിഷ് ജേക്കബ്, ജില്ലാ സെക്രട്ടറി ടി.സി. നിമൽ, ട്രഷറർ പോൾ ജോർജ്, ക്ഷേമനിധി സ്റ്റാറ്റ്യൂട്ടറി മെംബർ സുഹാസ് ഡി. കോലഴി, കണ്‍വീനർ വി.യു. സുമേഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി ജുനിഷ ജിനോജ്, ലെൻസ്ഫെഡ് സൗത്ത് ഏരിയ പ്രസിഡന്റ് പി.വി. വിനോദ് എന്നിവർ പ്രസംഗിച്ചു.