തൃപ്രയാർ ഏകാദശി ഇന്ന്
1482258
Tuesday, November 26, 2024 7:21 AM IST
തൃപ്രയാർ: ശ്രീരാമ ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഇന്ന് ആഘോഷിക്കും. രാവിലെ എട്ടിനു നടക്കുന്ന ശീവേലിയിൽ കൊമ്പൻ പഴയന്നൂർ ശ്രീരാമൻ ഭഗവാന്റെ തിടമ്പേറ്റും.
ഇരുപതിലേറെ ഗജവീരന്മാർ ശീവേലിയിൽ അണിനിരക്കും.
ഏകാദശിയോടനുബന്ധിച്ചുള്ള ദശമി വിളക്ക് ഇന്നലെ നട ത്തി. തൃപ്രയാർ ക്ഷേത്രത്തിൽ ശാസ്താവ് പുറത്തേക്കെഴുന്നള്ളി. വൈകീട്ട് മൂന്നിന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ എഴുന്നള്ളിയ ശാസ്താവ് കല്ലുപാലത്തിനടുത്തുനിന്ന് മേളത്തിന്റെ അകമ്പടിയോടെ തിരിച്ചെഴുന്നള്ളി. തുടർന്ന് തേവരുമായി കൂട്ടിയെഴുന്നള്ളിപ്പ്. രാത്രി 10ന് ദശമിവിളക്ക് എഴുന്നള്ളിപ്പ് നടത്തി.
ആനച്ചമയങ്ങളുടെ നിർമാണം പൂർത്തിയായി
തൃശൂർ: തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രത്തിലെ ഏകാദശി ആഘോഷങ്ങൾക്കും തൃപ്പൂണിത്തുറ പൂർണത്രയീശക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിനും കൊച്ചിൻ ദേവസ്വം ബോർഡ് നിർമിക്കുന്ന ആനച്ചമയങ്ങളുടെ നിർമാണം പൂർത്തിയായി.
കൊച്ചിൻ ദേവസ്വം ബോർഡിന്റെ ജീവധനവിഭാഗമാണു ചമയങ്ങൾ നിർമിക്കുന്നത്. ആനച്ചമയം ഒരുക്കിയ കലാകാരൻമാരെ ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശനും ബോർഡംഗം പ്രേംരാജ് ചൂണ്ടലാത്തും ആദരിച്ചു. വടക്കുന്നാഥൻ ദേവസ്വം മാനേജർ കെ.ടി. സരിത, ജീവധനകാര്യാലയം മാനേജർ കെ.എൻ. കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുത്തു.