ദേവാലയങ്ങളില്‍ തിരുനാൾ ആഘോഷം
1482068
Monday, November 25, 2024 7:59 AM IST
എരുമപ്പെട്ടി: വെള്ളറക്കാട് സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ദേവാലയത്തിൽ വിശുദ്ധരുടെ സംയുക്തതിരുനാൾ ആഘോഷിച്ചു.
വിശുദ്ധ ഫ്രാൻസിസ് സേവിയർ, വിശുദ്ധ സെബസ്ത്യാനോസ്, വിശുദ്ധ അൽഫോൺസാമ്മ എന്നിവരുടെ തിരുനാളാണ് രണ്ടുദിവസങ്ങളിലായി ആഘോഷിച്ചത്. തിരുനാൾ കുർബാനയ്ക്ക് ഫാ. ആൽവിൻ ഞെഴുങ്ങൻ മുഖ്യകാർമികനായി. ഫാ. സിന്റോ പൊന്തേക്കൻ വചനസന്ദേശംനൽകി. ഫാ. നവീൻ മുരിങ്ങാത്തേരി സഹകാർമികനായി. അമ്പ്, വള സമാപനം, സംയുക്ത ബാൻഡ് വാദ്യം എന്നിവ നടന്നു. തുടർന്ന് തിരുനാൾ പ്രദക്ഷിണം, ഫാൻസി വെടിക്കെട്ട്, ഗാനമേള എന്നിവയും നടന്നു. ഇടവക വികാരി ഫാ. നവീൻ മുരിങ്ങാത്തേരി, ജനറൽ കൺവീനർ, സിജോ ജോസ്, കൈക്കാരന്മാരായ പി.പി. ജോസ്, പി.ബി. ലൈജോ, എൻ.ജെ. ജെമി, എൻ.പി. സേവി എന്നിവർ നേതൃത്വംനൽകി.
പഴയന്നൂര്‍: ചേലക്കര സെന്റ് ജോർജ് ഓർത്തഡോക്സ് സുറിയാനിപള്ളിയുടെ പ്രധാന പെരുന്നാളിന് കൊടിയേറി. വിശുദ്ധ കുർബാനയ്ക്കുശേഷം ഓർത്തഡോക്സ് സഭ കുന്നംകുളം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ യുലിയോസ് മെത്രാപ്പോലീത്ത കൊടിയേറ്റി.
ഇടവക വികാരി ഫാ. ജോസഫ് മാത്യു, കൈസ്ഥാനി മനു സി.ജെയിംസ്, പെരുന്നാൾ കൺവീനർ വി.പി. ജോണി എന്നിവർ നേതൃത്വംനൽകി. ഡിസംബർ 2,3,4 തീയതികളിലായി നടത്തുന്ന പെരുന്നാൾ ശുശ്രൂഷകൾക്ക് ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ മോറോൻ മാർ ബസേലിയോസ് മാർത്തോമ മാത്യുസ് ത്രിതീയൻ കാതോലിക്ക ബാവ മുഖ്യകർമികത്വംവഹിക്കും.