നവോഥാന മുന്നേറ്റത്തിനു യുവജനങ്ങള്‍ മുന്നിട്ടിറങ്ങണം: മാര്‍ പോളി കണ്ണൂക്കാടന്‍
1482072
Monday, November 25, 2024 7:59 AM IST
ഇരിങ്ങാലക്കുട: പാവപ്പെട്ടവരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും പക്ഷംചേര്‍ന്ന് സമൂഹത്തിന്റെ നവോഥാന മുന്നേറ്റത്തിനു യുവജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. ഇരിങ്ങാലക്കുട രൂപത സിഎല്‍സി സംഘടിപ്പിച്ച ദ്വിദിന നേതൃത്വ കണ്വന്ഷന് ഉദ്ഘാടനം ചെയ്തു പ്ര സംഗിക്കുകയായിരുന്നു ബിഷപ്.
മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ തിന്മയ്ക്കെതിരെ നന്മയുടെ പ്രകാശം പരത്തി നന്മയുടെ വക്താക്കളായി യുവജനങ്ങള്‍ മാറണം. അനീതിക്കെതിരെ പോരാട്ടം ശക്തമാക്കണം. വിശ്വാസതീക്ഷ്ണതയുള്ള യുവജന മുന്നേറ്റത്തിനു മാത്രമേ ഇതിനു സാധിക്കൂ. സഭയുടെയും സമുദായത്തിന്റെയും പ്രതീക്ഷയാണു യുവജനങ്ങളെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.
ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട മുന്‍ രൂപത സിഎല്‍സി പ്രസിഡന്റ് ബൈജു കുറ്റിക്കാടനെ അനുമോദിച്ചു. രൂപത ഡയറക്ടര്‍ ഫാ. ജോഷി കല്ലേലി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. ഫ്രജോ വാഴപ്പിള്ളി, സൗത്ത് സോണ്‍ കോ-ഓര്‍ഡിനേറ്റര്‍ ഡില്‍ജോ തരകന്, ഫാ. അരുണ്‍, ഡീക്കന്‍ വിപിന്‍ എന്നിവര്‍ ക്ലാസുകള്‍ക്കു നേതൃത്വം നല്കി.
രൂപത പ്രസിഡന്റ്് അലക്സ് ഫ്രാന്‍സിസ്, സംസ്ഥാന സെക്രട്ടറി ഷോബി. കെ. പോള്‍, സിസ്റ്റര്‍ സായൂജ്യ എഫ്സിസി ഭാരവാഹികളായ മെല്ബിന് ഫ്രാന്‍സിസ്, ബിബിന്‍ പോള്‍, സാവിയോ വിജു, ജുജില് ജോണ്സന്, അനറ്റ് പോള്‍, കെ.ജെ. ആന്ഗ്ലോറിയ, അലന് ക്രിസ്റ്റോ, അല്‍ജോ ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.