ജീവപര്യന്തം തടവുകാരൻ ഹൃദയാഘാതംമൂലം മരിച്ചു
1482088
Monday, November 25, 2024 11:49 PM IST
വിയ്യൂർ(തൃശൂർ): ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചിരുന്ന തടവുകാരൻ ഹൃദയാഘാതംമൂലം മരിച്ചു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് എറണാകുളം എരണനെല്ലൂർ കല്ലൂർക്കാട് ലക്ഷമി കോളനിയിൽ മാൻകൂട്ടിൽ വീട്ടിൽ വിശ്വനാഥൻ (64) മരിച്ചത്.
ആനപ്പാപ്പാനായിരുന്ന ഇയാൾ ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ കേസിൽ രണ്ടുവർഷമായി തവനൂർ സെൻട്രൽ ജയിലിൽ ശിക്ഷയനുഭവിച്ചു വരികയായിരുന്നു. ഇക്കഴിഞ്ഞ 15 നാണ് വിയ്യൂർ സെൻട്രൽ ജയിലിലേക്കു മാറ്റിയത്.
നെഞ്ചുവേദന അനുഭവപ്പെട്ടതിനെതുടർന്ന് കഴിഞ്ഞദിവസം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിയ്യൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.