ഗു​രു​വാ​യൂ​ർ: ഏ​കാ​ദ​ശി​യു​ടെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ ഗു​രു​വാ​യൂ​ർ അ​യ്യ​പ്പ ഭ​ജ​ന​സം​ഘ​ത്തി​ന്‍റെ വി​ള​ക്കാ​ഘോ​ഷി​ച്ചു.

ഇ​ന്ന​ലെ സ​ന്ധ്യ​ക്ക് ക്ഷേ​ത്ര​ത്തി​ലും പ​രി​സ​ര​ത്തു​മാ​യി ദീ​പം​തെ​ളി​ഞ്ഞു. ഇ​ന്ന് പി.​എ​ൻ. നാ​ണു എ​ഴു​ത്ത​ച്ഛ​ൻ സ​ൺ​സ് വ​ക​യാ​യു​ള്ള വി​ള​ക്കാ​ഘോ​ഷ​മാ​ണ്.ക്ഷേ​ത്ര​ത്തി​ൽ രാ​വി​ലെ കാ​ഴ്ച​ശീ​വേ​ലി​ക്ക് തി​രു​വ​ല്ല രാ​ധാ​കൃ​ഷ്ണ​ൻ മേ​ളം ന​യി​ക്കും. സ​ന്ധ്യ​ക്ക് ഗു​രു​വാ​യൂ​ർ ഗോ​പ​ൻ മാ​രാ​ർ, വി​ജീ​ഷ് പ​റ​മ്പ​ന്ത​ള്ളി എ​ന്നി​വ​രു​ടെ താ​യ​മ്പ​ക​യാ​ണ്.

രാ​ത്രി വി​ള​ക്കെ​ഴു​ന്നെ​ള്ളി​പ്പി​ന് പ​ര​യ്ക്കാ​ട് ത​ങ്ക​പ്പ​ൻ മാ​രാ​ർ, നെ​ല്ലു​വാ​യ് ശ​ശി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ച​വാ​ദ്യ​വും ഉ​ണ്ടാ​കും.