ചാവക്കാട് - മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യം
1482067
Monday, November 25, 2024 7:59 AM IST
പാവറട്ടി: സംസ്ഥാനത്ത് വഖഫ് നിയമംമൂലം കുടിയിറക്കുഭീഷണിനേരിടുന്ന മുഴുവൻ കുടുംബങ്ങളെയും വഖഫ് ആസ്തി രജിസ്റ്ററിൽനിന്നു ഒഴിവാക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് പാവറട്ടി ഇടവക പ്രതിഷേധയോഗം ആവശ്യപ്പെട്ടു.
വഖഫ് നിയമംമൂലം കുടിയിറക്കപ്പെടുന്ന ചാവക്കാട് - മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കത്തോലിക്ക കോൺഗ്രസ് പാവറട്ടി ഇടവകയുടെ നേതൃത്വത്തിൽ പ്രതിഷേധജ്വാലയും യോഗവും സംഘടിപ്പിച്ചു.
സ്ഥലങ്ങളുടെ അവകാശവാദം ഉന്നയിച്ച് വഖഫ് ബോർഡ് തുടങ്ങിവച്ച നിയമനടപടികൾ അടിയന്തരമായി നിർത്തിവയ്ക്കുക, ഭൂമിയിലെ അവകാശികൾക്ക് അടിയന്തിരമായി കരം അടയ്ക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധജാല തെളിയിച്ചത്. പാവറട്ടി തീർഥകേന്ദ്രം റെക്ടർ ഫാ. ആന്റണി ചെമ്പകശേരി ഉദ്ഘാടനംചെയ്തു.
കത്തോലിക്ക കോൺഗ്രസ് പാവറട്ടി ഇടവക പ്രസിഡന്റ് കെ.ഡി. ജോസ് അധ്യക്ഷതവഹിച്ചു. പാലയൂർ ഫൊറോന പ്രസിഡന്റ് ജോഷി കൊമ്പൻ, ഇടവക സെക്രട്ടറി സി.വി. സേവ്യർ, പഞ്ചായത്ത് മെമ്പർമാരായ ജെറോം ബാബു, ജോസഫ് ബെന്നി തുടങ്ങിയവർ പ്രസംഗിച്ചു.