ഉസ്താദ് ബിസ്മില്ലാഖാന് യുവപുരസ്കാരം അപര്‍ണ നങ്ങ്യാര്‍ ഏറ്റുവാങ്ങി
1481601
Sunday, November 24, 2024 5:37 AM IST
ഇരിങ്ങാലക്കുട: കേന്ദ്ര സംഗീത നാടക അക്കാദമി 2022 ലെ ഉസ്താദ് ബിസ്മില്ലാഖാന് യുവപുരസ്കാരം നങ്ങ്യാര്‍കൂത്ത് കലാകാരി അപര്‍ണ നങ്ങ്യാര്‍ ഏറ്റുവാങ്ങി. ന്യൂഡല്‍ഹിയിലെ ഡോ. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര സാംസ്കാരിക സെക്രട്ടറി അരുണീഷ് ചൗള പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.
സംഗീത നാടക അക്കാദമി ചെ യര്‍മാന്‍ സന്ധ്യ പുരേച്ച, സാംസ് കാരിക മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഉമാ നന്ദൂരി എന്നിവരുടെ നേതൃത്വത്തിലാണ് അവാര്‍ഡ്ദാനം നടന്നത്. ദേശീയ തല ത്തില്‍ വിവിധ കലാമേഖലകളില്‍ കഴിവ് തെളിയിച്ച 40 വയസിനുതാഴെയുള്ള മികച്ച കലാകാരന്മാര്ക്ക് സംഗീത നാടക അക്കാദമി നല്കുന്ന വാര്‍ഷിക ഇന്ത്യന്‍ അവാര്‍ഡാണ് ഉസ്താദ് ബിസ്മില്ലാഖാന് യുവപുരസ്കാരം.
25,000 രൂപയും താമ്രപത്രവും അംഗവസ്ത്രവുമാണു പുരസ്കാരം. 1952 മുതല്‍ അക്കാദമി അവാര്‍ഡുകള്‍ നല്കിവരുന്നു. കഴിഞ്ഞ 25 വര്‍ഷമായി കൂടിയാട്ടം, നങ്ങ്യാര്‍കൂത്ത് രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന അപര്‍ണ കാലടി ശ്രീശങ്കര കോളജിലെ അസി. പ്രഫസറും ഇരിങ്ങാലക്കുട അമ്മന്നൂര്‍ ഗുരുകുലത്തിലെ കൂടിയാട്ടം കലാകാരിയുമാണ്. ഗുരു അമ്മന്നൂര്‍ കുട്ടന്‍ചാക്യാരുടെ മകളാണ്.