വിളർച്ചനിർണയ ക്യാമ്പുകളുടെ പഞ്ചായത്തുതല ഉദ്ഘാടനം നടന്നു
1482069
Monday, November 25, 2024 7:59 AM IST
കാടുകുറ്റി: അഞ്ചു മുതൽ 15 വയസുവരെയുള്ള മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ച് ഒരുക്കുന്ന വിളർച്ച നിർണയ ക്യാമ്പുകളുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ് നിർവ ഹിച്ചു. വൈസ് പ്രസിഡന്റ്് പി.സി. അയ്യപ്പൻ അധ്യക്ഷനായി.
സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ ബോധവത്ക രണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് ഗ്രാമപഞ്ചായത്ത് വിഭാവനം ചെയ്ത പദ്ധതി യുടെ ഭാഗമായാണ് വിളർച്ച നിർണയ ക്യാമ്പ് ഒരുക്കിയത്.
അനീമിയ ക്യാമ്പിനുവേണ്ടി പഞ്ചായത്ത് തയാറാക്കിയ വിവിധ പോസ്റ്ററുകളുടെയും പാചകക്കുറിപ്പുകളുടെയും പ്രകാശനം ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. വിമൽകുമാർ നിർവഹിച്ചു. ഐ സി ഡി എസ് സൂപ്പർവൈ സർ പദ്ധതി വിശദീകരണം നടത്തി.
കുട്ടികളുടെ അനീമിയ ടെസ്റ്റും അനീമിയ കണ്ടെത്തിയ കുട്ടികൾക്കായി അലോപ്പതി, ആയുർവേദ, ഹോമിയോ ഡോക്ടർമാരുടെ സേവനവും ഉറപ്പു വരുത്തിയിട്ടുണ്ട്. കൂടാതെ അനീമിയ ബോധവത്കരണ ക്ലാസും അമ്മമാർ തയാറാക്കിയ പോഷകാഹര പ്രദർശനവും ഉണ്ടായിരുന്നു.
വാർഡ് മെമ്പർ ഡാലി ജോയ്, ബിന്ദു ആന്റണി, ബീന രവീന്ദ്രൻ, രാഖി സുരേഷ്, മോഹിനി കുട്ടൻ, സീമ പത്മനാഭൻ, ഡോ. രഞ്ജിത് പൈ, ഡോ. സിനി, ഡോ. സിജി, നിമി പ്രഫുൽ എന്നിവർ പ്രസംഗിച്ചു.