കൊ​ച്ചി: കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ബ​ജ​റ്റ് ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ചു​രു​ങ്ങി​യ ചി​ല​വി​ല്‍ കൊ​ച്ചി​യു​ടെ സാ​യാ​ഹ്ന കാ​ഴ്ച​ക​ള്‍ ആ​സ്വ​ദി​ക്കാ​നാകുന്ന ഓ​പ്പ​ണ്‍ ഡ​ബി​ള്‍ ഡ​ക്ക​ര്‍ വി​നോ​ദ സ​ഞ്ചാ​ര ബ​സ് സ​ര്‍​വീ​സ് ആ​രം​ഭി​ച്ചു. എ​റ​ണാ​കു​ളം ജെ​ട്ടി കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി പി.​ രാ​ജീ​വ് സ​ര്‍​വീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

തു​ട​ര്‍​ന്ന് മ​ന്ത്രി​യും ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി തു​റ​ന്ന ബ​സി​ല്‍ ന​ഗ​ര​പ്ര​ദ​ക്ഷി​ണം പ്ലാ​ന്‍ ചെ​യ്തി​രു​ന്നെ​ങ്കി​ലും മ​ഴ മൂ​ലം സ്റ്റാൻഡി​ല്‍ ഒ​രു​വ​ട്ടം ക​റ​ക്കി യാ​ത്ര അ​വ​സാ​നി​പ്പി​ച്ചു.

ര​ണ്ടാം നി​ല​യു​ടെ മേ​ല്‍​ക്കൂ​ര മാ​റ്റി സ​ഞ്ചാ​രി​ക​ള്‍​ക്ക് കാ​യ​ല്‍ കാ​റ്റേ​റ്റ് കാ​ഴ്ച​ക​ള്‍ കാ​ണാ​ന്‍ ക​ഴി​യു​ന്ന ത​ര​ത്തി​ലാ​ണ് ബ​സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മു​ക​ളി​ലെ ഓ​പ്പ​ണ്‍ ഡെ​ക്കി​ല്‍ 39 സീ​റ്റു​ക​ളും താ​ഴ​ത്തെ നി​ല​യി​ല്‍ 24 സീ​റ്റു​ക​ളു​മാ​ണു​ള്ള​ത്. 300 രൂ​പ​യാ​ണ് മു​ക​ളി​ലി​രു​ന്നു യാ​ത്ര ചെ​യ്യാ​നു​ള്ള നി​ര​ക്ക്. താ​ഴെ​യു​ള്ള സീറ്റു​ക​ളാ​ണേ​ല്‍ 150 രൂ​പ.

ദി​വ​സേ​ന ഒ​രു സ​ര്‍​വീ​സ് മാ​ത്ര​മേ ഉ​ണ്ടാ​കു. വൈ​കു​ന്നേ​രം അ​ഞ്ചി​ന് എ​റ​ണാ​കു​ളം കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​ല്‍ നി​ന്നാ​രം​ഭി​ച്ച് എ​ട്ടോ​ടെ തി​രി​കെ ഇ​തേ​സ്ഥ​ല​ത്ത് എ​ത്തും​വി​ധ​മാ​ണ് സ​ര്‍​വീ​സ്. മൂ​ന്നു​ മ​ണി​ക്കൂ​ര്‍ യാ​ത്ര​യി​ല്‍ 29 കി​ലോ​മീ​റ്റ​റാണ് സ​ഞ്ച​രി​ക്കു​ന്ന​ത്.

സം​ഘ​മാ​യെ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍​ക്കും ചെ​റി​യ ആ​ഘോ​ഷ​ങ്ങ​ള്‍​ക്കും 15,300 രൂ​പ നി​ര​ക്കി​ല്‍ വാ​ഹ​നം വി​ട്ടു ന​ല്‍​കും. സ​ര്‍​വീ​സി​ന് പു​റ​മേ​യു​ള്ള ഏ​ത് സ​മ​യ​ത്തും ബ​സ് ബു​ക്ക് ചെ​യ്യാം. കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ വെ​ബ്‌​സൈ​റ്റ് വ​ഴി​യും 9447223212 എ​ന്ന ന​മ്പ​റി​ലും മു​ന്‍​കൂ​ട്ടി ബു​ക്ക് ചെ​യ്യാം.

ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ഹൈ​ബി ഈ​ഡ​ന്‍ എം​പി, കെ.​ജെ. മാ​ക്‌​സി എം​എ​ല്‍​എ, മേ​യ​ര്‍ എം. അ​നി​ല്‍​കു​മാ​ര്‍, കെ​എ​സ്ആ​ര്‍​ടി​സി ബ​ജ​റ്റ് ടൂ​റി​സം ചീ​ഫ് ട്രാ​ഫി​ക് മാ​നേ​ജ​ര്‍ ആ​ര്‍.​ ഉ​ദ​യ​കു​മാ​ര്‍, സ്റ്റേ​റ്റ് കോ-ഓ​ര്‍​ഡി​നേ​റ്റ​ര്‍ ആ​ര്‍.​ സു​നി​ല്‍​കു​മാ​ര്‍, ജി​ല്ലാ കോ-ഓ​ര്‍​ഡി​നേ​റ്റ​ര്‍ പ്ര​ശാ​ന്ത് വേ​ലി​ക്ക​കം, എ​റ​ണാ​കു​ളം എ​ടി​ഒ ടി.​എ. ഉ​ബൈ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.


സീറ്റുറപ്പിക്കാൻ...

ഡ​ബി​ള്‍ ഡ​ക്ക​ര്‍ യാ​ത്ര​യ്ക്ക് ബു​ക്ക് ചെ​യ്യാ​ന്‍ onlineskrtcswift.com എ​ന്ന റി​സ​ര്‍​വേ​ഷ​ന്‍ സൈ​റ്റി​ല്‍ സ്റ്റാ​ര്‍​ട്ടിംഗ് ഫ്രം ​എ​ന്ന ഓ​പ്ഷ​നി​ല്‍ കൊ​ച്ചി സി​റ്റി റൈ​ഡ് (Kochi Ctiy Ride) എ​ന്നും ഗോ​യിംഗ് ടു ​ഓ​പ്ഷ​നി​ല്‍ കൊ​ച്ചി (Kochi) എ​ന്നും സെ​ല​ക്ട് ചെ​യ്തു സീ​റ്റു​ക​ള്‍ ഉ​റ​പ്പി​ക്കാം.​

കൂ​ടാ​തെ സീ​റ്റു​ക​ള്‍ മു​ന്‍​കൂ​ട്ടി ബു​ക്ക് ചെ​യ്യു​ന്ന​തി​നും കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്കും 99610 42804 (ഷാ​ലി​മാ​ര്‍ തോ​മ​സ്, യൂ​ണി​റ്റ് കോ-ഓ​ര്‍​ഡി​നേ​റ്റ​ര്‍), 8289905075 (മ​നോ​ജ്, അ​സി​.കോ​-ഓര്‍​ഡി​നേ​റ്റ​ര്‍), 9447223212 (പ്ര​ശാ​ന്ത് വേ​ലി​ക്ക​കം, ജി​ല്ലാ കോ​-ഓര്‍​ഡി​നേ​റ്റ​ര്‍) എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.​

എ​റ​ണാ​കു​ളം കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​ല്‍ നേ​രി​ട്ട് എ​ത്തി​യും സീ​റ്റ് ബു​ക്ക് ചെ​യ്യാം.