മൈ​ല​ക്കൊ​ന്പ്: സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഓ​ഫ് ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​നി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കോ​ഴ്സി​ന്‍റെ തു​ട​ക്ക​ത്തി​ലു​ള്ള ഒ​രാ​ഴ്ച​ത്തെ ഇ​ൻ​ഡ​ക്ഷ​ൻ പ്രോ​ഗ്രാ​മി​ൽ സൂം​ബ ഡാ​ൻ​സും ഉ​ൾ​പ്പെ​ടു​ത്തി പ​രി​ശീ​ല​നം തു​ട​ങ്ങി. കോ​ള​ജ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ കെ.​ജെ. ഫ്രാ​ൻ​സി​സ്, അ​ധ്യാ​പി​ക മേ​ഘാ വ​ർ​ഗീ​സ് എ​ന്നി​വ​രാ​ണ് പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ബി​എ​ഡ് വി​ദ്യാ​ർ​ഥി-വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ വ്യാ​യാ​മ​ക്കു​റ​വ് പ​രി​ഹ​രി​ക്കു​ക, മാ​ന​സി​ക-ഹൃ​ദ​യാ​രോ​ഗ്യം വ​ർ​ധി​പ്പി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് സൂം​ബ നൃ​ത്തം കോ​ള​ജി​ൽ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തെ​ന്ന് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. ജോ​ണ്‍​സ​ണ്‍ ഒ​റോ​പ്ലാ​ക്ക​ൽ പ​റ​ഞ്ഞു.

കൂ​ടാ​തെ ബി​എ​ഡ് വി​ദ്യാ​ർ​ഥി​ക​ൾ ഭാ​വി​യി​ൽ അ​ധ്യാ​പ​ക​രാ​കു​ന്പോ​ൾ സ്കൂ​ൾ കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​വാ​നും ഇ​വി​ടെ ല​ഭി​ക്കു​ന്ന പ​രി​ശീ​ല​നം ഉ​പ​ക​രി​ക്കു​മെ​ന്നും എ​ല്ലാ അ​ധ്യാ​പ​ക വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും സൂം​ബ നൃ​ത്തം പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത് ന​ന്നാ​യി​രി​ക്കു​മെ​ന്നും പ്രി​ൻ​സി​പ്പ​ൽ പ​റ​ഞ്ഞു.