സിപിഎം കൗൺസിലർ പോക്സോ കേസിൽ അറസ്റ്റിലായ സംഭവം : അടിയന്തര കൗണ്‍സിൽ വിളിക്കണം- യുഡിഎഫ്
1576223
Wednesday, July 16, 2025 7:43 AM IST
കോതമംഗലം: നഗരസഭയിൽ അടിയന്തര കൗണ്‍സിൽ വിളിക്കണമെന്ന് യുഡിഎഫ് കൗണ്‍സിലർമാർ ആവശ്യപ്പെട്ടു. കോതമംഗലം നഗരസഭ സ്ഥിരംസമിതി അധ്യക്ഷനായിരുന്ന കെ.വി. തോമസ് പോക്സോ കേസിൽ അറസ്റ്റിലായതിൽ നഗരസഭ ഓഫീസും ഉൾപ്പെട്ടതിൽ യുഡിഎഫ് കൗണ്‍സിലർമാർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
നഗരസഭ ഓഫീസ് ഇത്തരം ആഭാസത്തിന് വേദിയാക്കിയത് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര കൗണ്‍സിൽ വിളിക്കുന്നതിന് യുഡിഎഫ് കൗണ്‍സിലർമാർ നോട്ടീസ് നൽകിയതായി അറിയിച്ചു.
പാർലമെന്ററി പാർട്ടി ലീഡർ എ.ജി. ജോർജ്, ഷമീർ പനക്കൽ, സിജു ഏബ്രഹാം, ഭാനുമതി രാജു, ഷിബു കുര്യാക്കോസ്, ലിസി ജോസ്, സിന്ധു ജിജോ, ബബിത മത്തായി, ഏലിയാമ്മ ജോർജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വായമൂടിക്കെട്ടി പ്രതിഷേധ മാർച്ച് നടത്തി
കോതമംഗലം: പോക്സോ കേസിൽ പിടിയിലായ സിപിഎം കൗണ്‍സിലർ കെ.വി. തോമസിനെ രക്ഷിക്കാൻ കേസ് ഒത്തു തീർപ്പാക്കാൻ ശ്രമിച്ച ആന്റണി ജോണ്‍ എംഎൽഎയെ കേസിൽ പ്രതി ചേർക്കണമെന്ന് ആവശ്യപ്പെട്ട് യുഡിവൈഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വായമൂടിക്കെട്ടി പ്രതിഷേധ മാർച്ച് നടത്തി. തുടർന്ന് നടത്തിയ ധർണ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അനൂപ് ഇട്ടൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയർമാൻ എൽദോസ് എൻ. ഡാനിയേൽ അധ്യക്ഷത വഹിച്ചു.