എൽഎഫിൽ ലോക പ്ലാസ്റ്റിക് സർജറി ദിനാചരണം
1576238
Wednesday, July 16, 2025 7:44 AM IST
അങ്കമാലി : ലോക പ്ലാസ്റ്റിക് സർജറി ദിനത്തോടനുബന്ധിച്ച് ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നടക്കുന്ന ക്യാന്പിന്റെ ഉദ്ഘാടനം പിന്നണി ഗായിക അരുണ മേരി ജോർജ് നിർവഹിച്ചു. ദിവസേന ഉച്ചയ്ക്ക് രണ്ടു മുതൽ അഞ്ചു മണി വരെ നടക്കുന്ന ക്യാമ്പ് 19 വരെ തുടരും.
ക്യാമ്പിനോടനുബന്ധിച്ച് സൗജന്യമായി ഡോക്ടറെ കാണാം, എക്സറേ, സ്കാനിംഗ്, സർജറി തുടങ്ങിയവയ്ക്ക് ഡിസ്കൗണ്ടും ഉണ്ടായിരിക്കുന്നതാണെന്ന് ആശുപത്രി ഡയറക്ടർ ഫാ. ജേക്കബ് പാലാക്കാപ്പിള്ളി അറിയിച്ചു. പ്ലാസ്റ്റിക് സർജറിയുടെ പ്രാധാന്യത്തെക്കുറിച്ചും ആവശകതയെക്കുറിച്ചും ഡോ. പി.പി. സന്തോഷ് കുമാർ ക്ലാസുകൾ നയിച്ചു. നഴ്സിംഗ് വിദ്യാർഥികളുടെ ഫ്ലാഷ് മോബും ഉണ്ടായിരുന്നു. ഡോ. അജോ സെബാസ്റ്റ്യൻ, ഫാ. വർഗീസ് പാലാട്ടി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.