ഷിജു പൂപ്പന അനുസ്മരണവും പുരസ്കാര സമർപ്പണവും
1576231
Wednesday, July 16, 2025 7:43 AM IST
ഫോർട്ടുകൊച്ചി: കെസിവൈഎം കൊച്ചി രൂപത നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന ഷിജു പൂപ്പനയുടെ പത്താം ചരമ വാർഷികവും അനുസ്മരണസമ്മേളനവും ശനിയാഴ്ച വൈകുന്നേരം ആറിന് തോപ്പുംപടി കാത്തലിക് സെന്ററിൽ നടക്കും. മുൻകാല കെസിവൈഎം കൂട്ടായ്മയായ ഫോർമർ ലീഡേഴ്സ് അലൈൻസാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.
ഷിജു പൂപ്പനയുടെ പേരിൽ ഫോർമർ ലീഡേഴ്സ് അലൈൻസ് നൽകുന്ന സാമൂഹ്യ സേവന പുരസ്കാരം സാധാരണ ജനങ്ങൾക്ക് നൽകി വരുന്ന സേവനങ്ങളെ അധികരിച്ചു കൊച്ചി തഹസീൽദാറും (റവന്യൂ റിക്കവറി, കണയന്നൂർ) ജോസഫ് ആന്റണി ഹെർട്ടിസിന് നൽകുവാൻ തീരുമാനിച്ചു. 19 ന് തോപ്പുംപടി കാത്തലിക് സെന്ററിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കുമെന്ന് രക്ഷാധികാരി നെൽസൺ കൊച്ചേരി, ജോളി പവേലിൽ, ജോർജ് വലിയതറ, ബിനിഷ് ചക്കാലക്കൽ എന്നിവർ അറിയിച്ചു