രാമായണ പാരായണം നാളെ മുതൽ
1576220
Wednesday, July 16, 2025 7:43 AM IST
മൂവാറ്റുപുഴ: വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി നാളെ മുതൽ രാമായണ പാരായണം ആരംഭിക്കും. രാവിലെ ആറ് മുതൽ എട്ട് വരെയാണ് പാരായണം നടക്കുക. ഇതോടനുബന്ധിച്ച് 31 വരെ വൈകുന്നേരത്തെ ദീപാരാധനയ്ക്കുശേഷം ഊട്ടുപുരയിൽ ഔഷധക്കഞ്ഞി വിതരണവുമുണ്ടായിരിക്കും.
ഒന്നിന് രാവിലെ ആറ് മുതൽ ഔഷധ സേവയുമുണ്ടായിരിക്കും. കർക്കിടക വാവുബലി നാളിൽ 24ന് രാവിലെ 4.30 മുതൽ ക്ഷേത്രക്കടവിൽ ബലിതർപ്പണത്തിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. രാമായണമാസത്തോടനുബന്ധിച്ച് തൃപ്രയാർ, കൂടൽമാണിക്യം, മൂഴിക്കുളം, പായമ്മൽ ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന നാലന്പല ദർശനം 22ന് നടക്കും. രാവിലെ 4.30ന് യാത്ര പുറപ്പെട്ട് ഗുരുവായൂരും സന്ദർശിച്ച് വൈകുന്നേരം തിരിച്ചെത്തുന്നതാണ് യാത്ര. നാലന്പല ദർശനത്തിനുള്ള സീറ്റുകൾ ദേവസ്വം ഓഫീസിൽ ബുക്ക് ചെയ്യാം.