ഗോശ്രീ രണ്ടാം പാലത്തിൽ അപകടക്കുഴി: ജിഡയ്ക്ക് മൗനമെന്ന് ആക്ഷേപം
1576235
Wednesday, July 16, 2025 7:43 AM IST
വൈപ്പിൻ :ഗോശ്രീ രണ്ടാം പാലത്തിൽ അപകടക്കുഴി. അറ്റകുറ്റപ്പണികൾ നടത്താതെ ജിഡ ഒഴിഞ്ഞുമാറുന്നതായി ഫോർട്ട് കൊച്ചി ജനകീയ കൂട്ടായ്മ ആരോപിച്ചു.
സമാന്തര പാലം അറ്റകുറ്റപ്പണികൾക്ക് അടച്ചിട്ടിരിക്കുന്നതിനാൽ ഈ പാലത്തിലൂടെയാണ് ഇപ്പോൾ വാഹനങ്ങൾ ഇരു ഭാഗത്തേക്കും സഞ്ചരിക്കുന്നത്.ഇതുമൂലം രാവിലെയും വൈകുന്നേരവും വൻ ഗതാഗതക്കുരുക്കാണിവിടെ. രാത്രികാലത്ത് ഇവിടെ തെരുവുവിളക്കുമില്ല.
കഴിഞ്ഞ ദിവസം ഇവിടെ കുഴിയിൽ ചാടിയ ബൈക്കിൽ നിന്ന് തെറിച്ചു വീണ യാത്രക്കാരൻ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ഈ സാചര്യത്തിൽ അടിയന്തിരമായി കുഴികൾ അടക്കാൻ ജിഡ തയാറാകണമെന്ന് ജനകീയ കൂട്ടായ്മ കൺവീനർ ജോണി വൈപ്പിൻ ആവശ്യപ്പെട്ടു.