ആ​ലു​വ: പാ​ർ​ക്ക് ചെ​യ്ത സ്കൂ​ട്ട​ർ മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ സെ​ക്യൂ​രി​റ്റി​യെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ യൂ​ത്ത് കോ​ൺ. നേ​താ​വ് പി​ടി​യി​ൽ. യൂ​ത്ത് കോ​ൺ​ഗ്ര​സ് യൂ​ത്ത് കെ​യ​ർ ജി​ല്ലാ ഭാ​ര​വാ​ഹി കു​ട്ട​മ​ശേ​രി സൂ​ര്യാ​ന​ഗ​റി​ൽ കു​ന്ന​ത്ത് വീ​ട്ടി​ൽ (കോ​ളാ​യി​ൽ) കെ.​ബി. നി​ജാ​സ് (37) ആ​ണ് പി​ടി​യി​ലാ​യ​ത്. ആ​ലു​വ ആ​ശാ​ൻ ലൈ​നി​ൽ അ​ന്ന​പ്പി​ള്ളി വീ​ട്ടി​ൽ ബാ​ല​കൃ​ഷ്ണ (73) നെ​യാ​ണ് നി​ജാ​സ് മ​ർ​ദിച്ച​ത്.

ചെ​മ്പ​ക​ശേ​രി ക​വ​ല​യി​ലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ന് മു​മ്പി​ൽ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് സം​ബ​ന്ധി​ച്ചാ​ണ് ത​ർ​ക്കം ഉ​ണ്ടാ​യ​ത്. മ​ർ​ദന​ത്തി​ന്‍റെ സി​സി ടിവി ദൃ​ശ്യ​വും പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.