വൈദ്യുത പോസ്റ്റിൽ മലമ്പാമ്പ് ഷോക്കേറ്റ് ചത്തനിലയിൽ
1576247
Wednesday, July 16, 2025 7:44 AM IST
തൃപ്പൂണിത്തുറ: വൈദ്യുത പോസ്റ്റിൽ മലമ്പാന്പിനെ ഷോക്കേറ്റ് ചത്ത നിലയിൽ കണ്ടെത്തി. നഗരസഭ 27-ാം ഡിവിഷൻ മാവിൻചുവട് ലെയിനിലെ വൈദ്യുതി പോസ്റ്റിലാണ് മലമ്പാമ്പിനെ ഷോക്കേറ്റ് ചത്ത നിലയിൽ കണ്ടത്.
ഇന്നലെ രാവിലെ 9.30ഓടെ ഈരവേലിൽ സേവ്യറിന്റെ ഭാര്യ ലിസമ്മയാണ് വീടിന് മുന്നിലെ വൈദ്യുതി പോസ്റ്റിൽ മലമ്പാമ്പ് കുടുങ്ങിക്കിടക്കുന്നത് കണ്ടത്. തുടർന്ന് വാർഡ് കൗൺസിലർ കെഎസ്ഇബിയിൽ അറിയിക്കുകയും കെഎസ്ഇബി ഉദ്യോഗസ്ഥർ വനംവകുപ്പിന് വിവരം കൈമാറുകയുമായിരുന്നു.
എരുമേലി വണ്ടൻപതാലിൽ നിന്നുള്ള ഫോറസ്റ്റ് റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) ഉച്ചകഴിഞ്ഞ് 3.30ഓടെ എത്തി ചത്ത പാമ്പിനെ നീക്കം ചെയ്തു.