കാ​ല​ടി: ന​ട്ടെ​ല്ല് വ​ള​യു​ന്ന രോഗബാധിതയായ ഒൻപതാം ക്ലാസുകാരി സുമനസുകളിൽനിന്ന് ചികിത്സാ സഹായം തേടുന്നു. കാ​ല​ടി ​പ​ഞ്ചാ​യ​ത്ത് യോ​ർ​ദ്ധ​നാ​പു​രം നാലാം വാ​ർ​ഡി​ൽ ചേ​രാ​മ്പി​ള്ളി രാജൻ-സുജിത ദന്പദികളുടെ മകൾ ന​വ​നീ​ത രാ​ജാണ് സഹായം തേടുന്നത്. ശ​സ​ത്ര​ക്രി​യയ്‌​ക്ക് മാ​ത്ര​മാ​യി 3,60,000 രൂ​പ ചെ​ല​വാ​കും. നി​ർ​ധ​ന കു​ടു​ബ​ത്തി​ന് ഇ​ത്ര​യും വ​ലി​യ തു​ക ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.

ശ​സ്ത്ര​ക്രി​യ​യ്‌ക്ക് ആ​വ​ശ്യ​മാ​യ തു​ക സ്വ​രൂ​പി​ക്കു​ന്ന​തി​നാ​യി ​റോ​ജി എം. ​ജോ​ൺ എംഎൽഎ ര​ക്ഷാ​ധി​കാ​രി​യാ​യും വാ​ർ​ഡംഗം ​ബി​നോ​യ്‌ കൂ​ര​ൻ ചെ​യ​ർ​മാ​നാ​യും പ്ര​ദേ​ശ​ത്തെ പ്ര​ധാ​ന വ്യ​ക്തി​ക​ൾ അം​ഗ​ങ്ങ​ളാ​യും ചി​കി​ത്സ സ​ഹാ​യനി​ധി​ക്ക് രൂ​പീകരിച്ച് കാ​ന​റാ ബാ​ങ്ക് കാ​ല​ടി ശാ​ഖ​യി​ൽ അ​ക്കൗ​ണ്ട് തു​ട​ങ്ങി​യി​ട്ടു​ണ്ട്. അക്കൗണ്ട് നന്പർ: 110189840414, എഎഫ്എസ്‌‌‌സി: CNRB0002921.