കൊ​ച്ചി: കെ​എ​സ്ആ​ര്‍​ടി​സി​ക്ക് യാ​ത്രാ സ​ര്‍​വീ​സു​ക​ളേ​ക്കാ​ള്‍ ലാ​ഭം ടൂ​റി​സം സ​ര്‍​വീ​സു​ക​ള്‍. തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ആ​ദ്യ ടൂ​റി​സം ഡ​ബി​ള്‍ ഡ​ക്ക​ര്‍ ബ​സ് സ​ര്‍​വീ​സ് ആ​രം​ഭി​ച്ച​ത്. കി​ലോ​മീ​റ്റ​റി​ന് 130 രൂ​പ ഇ​തി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് കെ​എ​സ്ആ​ര്‍​ടി​സി ത​ന്നെ പു​റ​ത്തു​വി​ട്ട ക​ണ​ക്കി​ലു​ള്ള​ത്.

യാ​ത്ര സ​ര്‍​വീ​സി​ന് കി​ലോ​മീ​റ്റ​റി​ല്‍ 50 രൂ​പ മാ​ത്രം വ​രു​മാ​നം ല​ഭി​ക്കു​ന്നി​ട​ത്താ​ണി​ത്. ഒ​രു കി​ലോ​മീ​റ്റ​ര്‍ യാ​ത്ര സ​ര്‍​വീ​സ് ഓ​പ്പ​റേ​റ്റ് ചെ​യ്യാ​ന്‍ 60 രൂ​പ ചി​ല​വ് വ​രും. 10 രൂ​പ ന​ഷ്ട​ത്തി​ലാ​ണ് കെ​എ​സ്ആ​ര്‍​ടി​സി യാ​ത്രാ സ​ര്‍​വീ​സ് ന​ട​ത്തി​വ​രു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തി​ന് പി​ന്നാ​ലെ മൂ​ന്നാ​റി​ല്‍ ആ​രം​ഭി​ച്ച ഓ​പ്പ​ണ്‍ ഡ​ബി​ള്‍ ഡ​ക്ക​ര്‍ ബ​സും വ​ന്‍ ഹി​റ്റാ​ണ്. 300 രൂ​പ​യാ​ണ് മൂ​ന്നാ​ര്‍ ടൂ​റി​സം ബ​സി​ല്‍ നി​ന്ന് കി​ലോ​മീ​റ്റ​റി​ല്‍ ല​ഭി​ക്കു​ന്ന വ​രു​മാ​നം. കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ടൂ​റി​സം സ​ര്‍​വീ​സു​ക​ളി​ല്‍ നി​ന്നാ​യി നി​ല​വി​ല്‍ നാ​ല് കോ​ടി​യോ​ളം രൂ​പ വ​രു​മാ​ന​മു​ണ്ടെ​ന്ന് കെ​എ​സ്ആ​ര്‍​ടി​സി ബ​ജ​റ്റ് ടൂ​റി​സം ചീ​ഫ് ട്രാ​ഫി​ക് മാ​നേ​ജ​ര്‍ ആ​ര്‍.​ ഉ​ദ​യ​കു​മാ​ര്‍ പ​റ​ഞ്ഞു.