കൊ​ച്ചി: കേ​ര​ള ക്ഷേ​ത്ര​സം​ര​ക്ഷ​ണ​സ​മി​തി ചേ​ന്ദ​ൻ​കു​ള​ങ്ങ​ര ശാ​ഖ ഏ​ർ​പ്പെ​ടു​ത്തി​യ ഇ​ട​പ്പ​ള്ളി ചേ​ന്ദ​ൻ​കു​ള​ങ്ങ​ര​യ​പ്പ​ൻ വി​ദ്യാ​ജ്യോ​തി പു​ര​സ്‌​കാ​രം 10,12 ക്ളാ​സു​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ കൊ​ച്ചി​ൻ കോ​ർ​പ​റേ​ഷ​ൻ 35, 37 ഡി​വി​ഷ​നു​ക​ളി​ൽ താ​മ​സി​ക്കു​ന്ന 25 കു​ട്ടി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്തു. എ​പി​ജെ അ​ബ്ദു​ൾ ക​ലാം കേ​ര​ള സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ.​ഡോ.​കെ.​ശി​വ​പ്ര​സാ​ദ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

അ​മൃ​ത മെ​ഡി​ക്ക​ൽ കോ​ള​ജ് ഇ​ന്‍റേ​ണ​ൽ മെ​ഡി​സി​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ.​എം.​ജി.​കെ.​പി​ള്ള മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ശാ​ഖാ സ​മി​തി പ്ര​സി​ഡ​ന്‍റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.