ലയണ്‍സ് ക്ലബ് ഭാരവാഹികളെ തെരഞ്ഞെടുത്തു
1576228
Wednesday, July 16, 2025 7:43 AM IST
ആയവന: ഏനാനല്ലൂർ ലയണ്‍സ് ക്ലബിൽ 2025- 26 വർഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സമ്മേളനത്തിൽ സോണ്‍ ചെയർമാൻ സന്തോഷ് മാലിക്കുന്നേൽ അധ്യക്ഷത വഹിച്ചു. ബിനോ ഐ. കോശി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
റീജണൽ ചെയർപേഴ്സണ്‍ ബിനോയ് ഭാസ്കരൻ ഇൻസ്റ്റലേഷൻ പ്രോജക്ട് ഉദ്ഘാടനം നിർവഹിച്ചു. വിവിധ സേവനപ്രവർങ്ങളുടെ ഉദ്ഘാടനം പ്രസിഡന്റ് ലിബിൻ ബേബി നിർവഹിച്ചു. ഭാരവാഹികളായി ലിബിൻ ബേബി പോത്തനാമൂഴി (പ്രസിഡന്റ്), അനീഷ് കരുണാകരൻ പോക്കളത്ത് (സെക്രട്ടറി), പോൾ ജോസഫ് വാലന്പാറക്കൽ (ട്രഷറർ) എന്നിവർ ചുമതലയേറ്റു.