‘എംഎൽഎയ്ക്കും സിപിഎമ്മിനുമെതിരെയുള്ള ദുഷ്പ്രചാരണം അവസാനിപ്പിക്കണം’
1576218
Wednesday, July 16, 2025 7:43 AM IST
കോതമംഗലം: ആന്റണി ജോണ്‍ എംഎൽഎയ്ക്കും സിപിഎമ്മിനുമെതിരെയുള്ള ദുഷ്പ്രചാരണം കോണ്‍ഗ്രസും യുഡിഎഫും അവസാനിപ്പിക്കണമെന്ന് സിപിഎം ഏരിയ സെക്രട്ടറി കെ.എ. ജോയി ആവശ്യപ്പെട്ടു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. തോമസുമായി ബന്ധപ്പെട്ട കേസിൽ പാർട്ടി ഏരിയ കമ്മിറ്റി അടിയന്തര നടപടി സ്വീകരിച്ചിരുന്നു.
കൗണ്‍സിലർ സ്ഥാനവും രാജിവയ്പ്പിച്ചു. എംഎൽഎ പ്രതിയെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചുവെന്നത് വ്യാജപ്രചാരണമാണ്. ഇത്തരം നടപടിയുമായി മുന്നോട്ടുപോയാൽ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഏരിയ സെക്രട്ടറി മുന്നറിയപ്പ് നൽകി.