ഫോ​ർ​ട്ടു​കൊ​ച്ചി: പാ​ല​ക്കാ​ട് നെ​ല്ലി​യാന്പ​തി മ​ല​നി​ര​ക​ളി​ലേ​ക്കു​ള്ള സൈ​ക്കി​ൾ ടീം ​കൊ​ച്ചി​യു​ടെ മ​ൺ​സൂ​ൺ റൈ​ഡി​ന് എം​എ​ൽ​എ​യും വൈ​ദി​ക​നും ക​ണ്ണി​ക​ളാ​യ​ത് ടീ​മി​ന് ആ​വേ​ശ​മാ​യി. കെ.​ജെ. മാ​ക്സി എം​എ​ൽ​എ​യും ഫാ​റ്റി​മ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ.​സി​ജു ജോ​സ​ഫ് പാ​ലി​യ​ത്ത​റ​യും അ​ട​ങ്ങു​ന്ന സൈ​ക്കി​ൾ ടീം ​ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് കൊ​ച്ചി​യി​ൽ​നി​ന്നു പു​റ​പ്പെ​ട്ട​ത്. ആ​റ്പേ​ര​ട​ങ്ങു​ന്ന ടീം ​രാ​വി​ലെ എ​ട്ടോ​ടെ മ​ല​നി​ര​ക​ൾ ച​വി​ട്ടി​ക്കേ​റി ഉ​ച്ച​യ്ക്ക് മൂ​ന്നോ​ടെ നെ​ല്ലി​യാം​പ​തി​യി​ൽ എ​ത്തി​ച്ചേ​ർ​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ഊ​ട്ടി, മൂ​ന്നാ​ർ, വാ​ഗ​മ​ൺ, കു​ട്ടി​ക്കാ​നം, അ​തി​ര​പ്പി​ള്ളി എ​ന്നീ മ​ല​നി​ര​ക​ൾ ച​വി​ട്ടി കേ​റി​യ സൈ​ക്കി​ൾ ടീം ​അം​ഗ​ങ്ങ​ൾ​ക്ക് സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്നും 1500 ഉം 5000 ​ഉം ഇ​ട​യി​ൽ അ​ടി ഉ​യ​ര​മു​ള്ള നെ​ല്ലി​യാന്പ​തി മ​ല​നി​ര അ​നാ​യാ​സം ച​വി​ട്ടി​ക്കേ​റാ​നാ​യി. ആ​രോ​ഗ്യ​ത്തി​ന് അ​നു​ദി​ന സൈ​ക്കി​ൾ സ​വാ​രി എ​ന്ന സ​ന്ദേ​ശ​ത്തോ​ടെ​യാ​ണ് മ​ൺ​സൂ​ൺ റൈ​ഡ് വ​ർ​ഷാ​വ​ർ​ഷം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.