രാജഗിരിയിൽ എഐ ഇന്നൊവേഷൻ ലാബ് ആരംഭിച്ചു
1576242
Wednesday, July 16, 2025 7:44 AM IST
കൊച്ചി: കേരളത്തിലെ ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആരംഭിക്കുന്ന ആദ്യത്തെ ആര്‍ട്ടിഫിഷല്‍ ഇന്റലിജൻസ് (എഐ) ഇന്നൊവേഷൻ ലാബ് കാക്കനാട് രാജഗിരി സ്കൂള്‍ ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയില്‍ സ്ഥാപിച്ചു.
രാജഗിരി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ റവ. ഡോ. ജോസ് കുറിയേടത്ത്, മൈഫൈ സെമി കണ്ടക്ടേഴ്സ് സിഇഒ പ്രസാദ് ബാലകൃഷ്ണന് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഫാ. ജെയ്സണ്‍ മുളേരിക്കൽ, വിവിധ ഡിപ്പാർട്ട്മെന്റ് മേധാവികൾ, അധ്യാപകർ എന്നിവർ പ്രസംഗിച്ചു.
മൈക്രോമാക്സ് ഇന്‍ഫോര്‍മാറ്റിക്സിന്റെയും ഫൈസൻ ഇലക്ട്രോണിക്സിന്റഎയും സംയുക്ത സംരംഭമായ മൈഫൈ സെമി കണ്ടക്ടേഴ്സാണു ലാബ് സജ്ജീകരിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച ധാരണാ പത്രം ഇരുസ്ഥാപനങ്ങളുടെയും മേധാവികൾ ഒപ്പു വച്ചു. മൈഫൈയുടെ കേരളത്തിലെ ടെക്നോളജി പാർട്ണറായ മിന്റാഷ് ടെക്നോളജീസാണ് രാജഗിരിയിൽ എഐ ലാബ് ഒരുക്കിയത്.