വ്യാ​ജപ്ര​ചാ​ര​ണം അ​വ​സാ​നി​പ്പി​ക്ക​ണ​ം: ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ര്‍​മാ​ര്‍
Thursday, June 20, 2024 3:32 AM IST
കട്ട​പ്പ​ന: മു​ന്‍​സി​പ്പ​ല്‍ ബ​സ് സ്റ്റാ​ന്‍​ഡി​ലെ ഓ​ട്ടോ റി​ക്ഷാ സ്റ്റാ​ന്‍​ഡ് പു​തു​ക്കി നി​ര്‍​ണ​യി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു വി​ഭാ​ഗം വ്യാ​പാ​രി​ക​ള്‍ ന​ട​ത്തു​ന്ന വ്യാ​ജ പ്ര​ചാ​ര​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ര്‍​മാ​ര്‍. ന​ഗ​ര​സ​ഭ ട്രാ​ഫി​ക് ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന പ്ര​കാ​ര​മാ​ണ് നി​ല​വി​ലു​ള്ള ഓ​ട്ടോ​റി​ക്ഷാ സ്റ്റാ​ന്‍​ഡി​നോ​ട് കൂ​ട്ടി​ച്ചേ​ര്‍​ത്ത് അ​ഞ്ച് ഓ​ട്ടോ​റി​ക്ഷ​ക​ള്‍ സ്റ്റാ​ന്‍​ഡി​ന്‍റെ മ​റു​ഭാ​ഗ​ത്ത് പാ​ര്‍​ക്ക് ചെ​യ്യാ​ന്‍ തു​ട​ങ്ങി​യ​ത്.

സ്റ്റാ​ന്‍​ഡി​ല്‍ പെ​ര്‍​മി​റ്റ് ഇ​ല്ലാ​ത്ത ഓ​ട്ടോ​റി​ക്ഷ​ക​ളും സ്വാ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും ആ​ളു​ക​ളെ ക​യ​റ്റു​ന്ന​ത് ത​ങ്ങ​ളു​ടെ ഉ​പ​ജീ​വ​ന​ത്തെ ത​ന്നെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ചി​രു​ന്നു. ഇ​തേത്തു​ട​ര്‍​ന്ന് നി​ര​ന്ത​രം ത​ങ്ങ​ള്‍ ആ​വ​ശ്യം ഉ​ന്ന​യി​ച്ച​തോ​ടെ​യാ​ണ് വി​ഷ​യം ച​ര്‍​ച്ച​യാ​യ​തും ഇ​ത്ത​ര​ത്തി​ല്‍ അ​ഞ്ച് വാ​ഹ​ന​ങ്ങ​ള്‍ മ​റുവ​ശ​ത്ത് പാ​ര്‍​ക്ക് ചെ​യ്യാ​ന്‍ നി​ര്‍​ദേ​ശം ല​ഭി​ച്ച​തും.


വ്യാ​പാ​രി​ക​ള്‍​ക്കോ മ​റ്റു​ള്ള​വ​ര്‍​ക്കോ യാ​തൊ​രു ബു​ദ്ധി​മു​ട്ടും ഇ​ല്ലാ​ത്ത വി​ധ​ത്തി​ലാ​ണ് ഇ​വി​ടെ ഓ​ട്ടോ​റി​ക്ഷ​ക​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​ത്. എ​ന്നാ​ല്‍, ത​ങ്ങ​ള്‍ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യി കാ​ട്ടി ചി​ല​ര്‍ ന​ട​ത്തു​ന്ന പ്ര​ച​ര​ണം ശ​രി​യ​ല്ലെ​ന്നും ഇ​ത് പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണെ​ന്നും ഡ്രൈ​വ​ര്‍​മാ​രാ​യ സ​ണ്ണി ജോ​സ​ഫ്, ബേ​ബി വ​ര്‍​ക്കി, പി.​എം. മാ​ത്യു, പി.​എ​ന്‍. സോ​മ​ന്‍, ഡി​ജു തോ​മ​സ്, ജി. ​ബി​ജു, പ​ങ്ക​ജാ​ക്ഷ​ന്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.