ചെറുതോണി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേയുള്ള ബിജെപി നേതാക്കളുടെ കൊലവിളികൾ ഭാരത ജനത പുച്ഛിച്ചുതള്ളുമെന്ന് ഡിസിസി പ്രസിഡന്റ് സി.പി. മാത്യു.
ഇന്ത്യയിലെ സിക്കുകാരുടെ അവസ്ഥയെക്കുറിച്ച് രാഹുൽ ഗാന്ധി യുഎസിൽ നടത്തിയ പ്രസ്താവനയ്ക്കു ബദലായി ബിജെപി യുടെ കേന്ദ്രമന്ത്രി, രാഹുൽ ഗാന്ധിയുടെ നാവരിയുന്നവർക്ക് 11 ലക്ഷം രൂപ ഇനാം നൽകുമെന്ന് പ്രസ്താവിച്ചതിനെതിരേ രാജ്യവ്യാപകമായി കോൺഗ്രസ് നടത്തിയ പ്രതിഷേധങ്ങളുടെ ഭാഗമായി ഇടുക്കി ഡിസിസി ചെറുതോണിയിൽ നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡിസിസി പ്രസിഡന്റ്. പ്രകടനത്തിന് എ.പി.ഉസ്മാൻ, എം.ഡി.അർജുനൻ, എസ്.ടി അഗസ്റ്റിൻ തുടങ്ങിയവർ നേതൃത്വം നൽകി.