10 ലിറ്റര്‍ ചാരായവും 300 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളുമായി ഒരാള്‍ പിടിയില്‍
1454184
Wednesday, September 18, 2024 11:36 PM IST
നെടുങ്കണ്ടം: മേലേചിന്നാറില്‍ 10 ലിറ്റര്‍ ചാരായവും 300 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളുമായി ഒരാള്‍ പിടിയില്‍. മേലേചിന്നാര്‍ തോണിക്കുഴിയില്‍ രാജേന്ദ്രന്(50) ആണ് പിടിയിലായത്. ഉടുമ്പന്‍ചോല എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ടി. രഞ്ജിത്ത് കുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീട്ടില്‍ നിന്നും 10 ലിറ്റര്‍ ചാരായവും വീടിനു സമീപത്തുനിന്നും ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 300 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും കണ്ടെത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്തു.
ഇയാള്‍ സ്ഥിരമായി ചാരായം വാറ്റി വില്പന നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പരിശോധനയില്‍ എക്സൈസ് ഉദ്യോഗസ്ഥരായ പി.ഡി. സേവ്യര്‍, പി.ജി. രാധാകൃഷ്ണന്, കെ. ഷനേജ്, വി.ജെ. ജോഷി, ബൈജു സോമരാജ്, എം.എസ്. അരുണ്‍, അരുണ്‍ ശശി, ജി. രേഖ എന്നിവര്‍ പങ്കെടുത്തു.