മഞ്ജുമല ഫാക്ടറിക്ക് മുന്പിൽ തൊഴിലാളികൾ കഞ്ഞിവച്ചു സമരം നടത്തി
1453920
Tuesday, September 17, 2024 11:28 PM IST
വണ്ടിപ്പെരിയാർ: പോപ്സ് എസ് റ്റേറ്റിലെ ഏഴോളം ഡിവിഷനുകളിലെ തൊഴിലാളികൾ ഓണം അലവൻസ്, ശമ്പള കുടിശിക, കമ്പിളി കാശ്, സിക്ക് ലീവ് അലവൻസ് തുടങ്ങിയ ആനുകൂല്യങ്ങൾ നൽകാത്തതിൽ പ്രതിഷേധിച്ച് ഐക്യ ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ മഞ്ജുമല ഫാക്ടറി ഓഫീസിനു മുൻപിൽ കഞ്ഞിവച്ച് സമരം ചെയ്തു. എസ്റ്റേറ്റിലെ മുഴുവൻ തൊഴിലാളികളും പണിമുടക്കിയാണ് സമരത്തിൽ പങ്കെടുത്തത്.
വരുംദിവസങ്ങളിലും സമരം ശക്തമാക്കുമെന്ന് ഐക്യ ട്രേഡ് യൂണിയൻ ഭാരവാഹികളായ എം. തങ്കദുരൈ, ആർ . രാമരാജ്, ആർ. ഗണേശൻ, പാപ്പച്ചൻ വർക്കി, വി. ജി. ദിലീപ്, എസ്. ഗണേശൻ, എം. ആന്റണി, എസ്. പി. രാജേന്ദ്രൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ശ്രീരാമൻ തുടങ്ങിയ അറിയിച്ചു.