ജനവാസ മേഖലയിൽനിന്നു പിന്മാറാതെ ഒറ്റയാൻ; ആനയ്ക്ക് അസ്വസ്ഥയുണ്ടെന്ന് പ്രദേശവാസികൾ
1453921
Tuesday, September 17, 2024 11:28 PM IST
മറയൂർ: കാന്തല്ലൂർ ഇടക്കടവ് ഭാഗത്ത് ജനവാസ മേഖലയിൽ സ്ഥിരമായി കണ്ടുവരുന്ന പിടിയാനയ്ക്ക് അസ്വസ്ഥത ഉണ്ടെന്ന് പ്രദേശവാസികൾ. തുടർച്ചയായി ഒരാഴ്ച പ്രദേശത്ത് കണ്ടുവരുന്നുണ്ട്. കഴിഞ്ഞ രാത്രി മുതൽ ഇടക്കടവ് ഭാഗത്ത് ജനവാസ മേഖലയ്ക്കു സമീപം കൃഷിത്തോട്ടത്തിൽ തമ്പടിച്ചിരുന്ന ആനയെ കാട്ടിലേക്ക് കടത്തിവിട്ടു. ദിവസവും ഓടിച്ചു വിട്ടാലും തിരികെ ജനവാസ മേഖലയിൽ എത്തുന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തുകയാണ്.
ഇടക്കടവ് ഭാഗത്ത് നിന്നിരുന്ന ആനയെ വണ്ണാന്തുറ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ സുധീഷിന്റെ നേതൃത്വത്തിലുള്ള വനപാലകസംഘം തൂവാനം അറക്കാമല വനത്തിലേക്ക് ഓടിച്ചുവിട്ടു. ആനയ്ക്ക് രോഗബാധ ഒന്നുംതന്നെ കാണാൻ കഴിഞ്ഞില്ലെന്ന് വനപാലകസംഘം പറഞ്ഞു.