പായസത്തിൽ വീണ് യുവാവിന് പൊള്ളലേറ്റു
1453917
Tuesday, September 17, 2024 11:28 PM IST
വണ്ണപ്പുറം: ഓണത്തിന് സഹോദരിയുടെ വീടിന്റെ പാലുകാച്ചൽ ചടങ്ങിനെത്തിയ ഗൃഹനാഥന് തിളച്ച പായസത്തിൽ വീണ് ഗുരുതരമായി പൊള്ളലേറ്റു. മൂലമറ്റം ലക്ഷംവീട് കോളനി പോട്ടേപറന്പിൽ അജി (55)യ്ക്കാണ് പൊള്ളലേറ്റത്. വണ്ണപ്പുറം കന്പകക്കാനത്ത് തിരുവോണ നാളിലായിരുന്നു സംഭവം.
ഒരുമാസം മുന്പാണ് സഹോദരി ഇവിടെ വീടുവാങ്ങിയത്. വീട് പുതുക്കി നിർമിച്ച ശേഷം ഓണത്തിന് പാലുകാച്ചി താമസം ആരംഭിക്കാനിരിക്കുകയായിരുന്നു. വീട്ടിലെ പാലുകാച്ചൽ ചടങ്ങിനു ശേഷമുള്ള സദ്യയ്ക്കായി തയാറാക്കിയ പായസം വാങ്ങിവയ്ക്കുന്നതിനിടെ വാർപ്പിലേക്ക് കാൽവഴുതി വീഴുകയായിരുന്നു. 60 ശതമാനത്തിലേറെ പൊള്ളലേറ്റു.
തൊടുപുഴയിലെയും എറണാകുളത്തെയും സ്വകാര്യ ആശുപത്രികളിലും അടിമാലിയിലെ പാരന്പര്യ ചികിത്സകന്റെയടുക്കലും എത്തിച്ചെങ്കിലും അണുബാധയ്ക്ക് സാധ്യതയുള്ളതിനാൽ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.