കാട്ടാന ബൈക്ക് തകർത്തു
1453922
Tuesday, September 17, 2024 11:28 PM IST
മറയൂർ: മറയൂർ-കാന്തല്ലൂർ റോഡിൽ കാട്ടാന ബൈക്ക് തകർത്തു. കെട്ടിട നിർമാണ തൊഴിലാളിയായ കാരയൂർ ഗ്രാമം സ്വദേശി രാജേന്ദ്രന്റെ (52) ബൈക്കാണ് കാട്ടാന തകർത്തത്.
കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചരയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയാണ് മറയൂർ-കാന്തല്ലൂർ റോഡിൽ നാത്തപ്പാറ ഭാഗത്ത് തന്പടിച്ചിരുന്ന അഞ്ച് ആനകളിൽ ഒരെണ്ണം ബൈക്ക് തകർത്തത്. റോഡരികിൽ ആനകൾ നിൽക്കുന്നതു കണ്ട് രാജേന്ദ്രൻ ബൈക്ക് നിർത്തി സുരക്ഷിതമായി നിൽക്കുമ്പോൾ ജീപ്പ് വരുന്നതു കണ്ട് ആക്രമിക്കാൻ മുന്നോട്ടു നടന്നെത്തിയ ആന രാജേന്ദ്രന്റെ ബൈക്ക് തകർക്കുകയായിരുന്നു.
വനപാലകർ പിന്നീട് ആനകളെ സമീപത്തെ വനത്തിലേക്ക് തുരത്തി. മൂന്നു മാസമായി പ്രദേശത്ത് കാട്ടാനയുടെ ശല്യം അതിരൂക്ഷമായി തുടരുകയാണ്.