ഇ​ട​യ്ക്കാ​ട്ട്: കോ​ട്ട​യം അ​തി​രൂ​പ​ത​യി​ലെ ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ധ​ന്യ​ൻ മാ​ർ മാ​ത്യു മാ​ക്കി​ലി​ന്‍റെ ക​ബ​റി​ടം സ്ഥി​തി​ചെ​യ്യു​ന്ന ഇ​ട​യ്കാ​ട്ട് സെ​ന്‍റ് ജോ​ർ​ജ് ദൈ​വാ​ല​യ​ത്തി​ലേ​ക്ക് പ​ദ​യാ​ത്ര ന​ട​ത്തു​ന്നു.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മ​ള്ളു​ശേ​രി സെ​ന്‍റ് തോ​മ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദൈ​വാ​ല​യ​ത്തി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന പ​ദ​യാ​ത്ര വി​കാ​രി ജ​ന​റാ​ൾ ഫാ. ​തോ​മ​സ് ആ​നി​മൂ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​യി​ൽ ഇ​ട​യ്ക്കാ​ട്ട് പ​ള്ളി​യി​ൽ ആ​ശീ​ർ​വാ​ദ പ്രാ​ർ​ഥ​ന ന​ട​ത്തും.

തു​ട​ർ​ന്നു​ള്ള പി​തൃ​സ​മ്മാ​നം പദ്ധതിയുടെ ന​റു​ക്കെ​ടു​പ്പ് ദീ​പി​ക മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും.