കോ​​ട്ട​​യം: ജി​​ല്ല​​യി​​ലെ മൂ​​ന്ന് പ​​ച്ച​​ത്തു​​രു​​ത്തു​​ക​​ള്‍​ക്ക് സം​​സ്ഥാ​​ന​​ത​​ല അം​​ഗീ​​കാ​​രം ല​​ഭി​​ച്ചു. ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ വി​​ഭാ​​ഗ​​ത്തി​​ല്‍ ക​​ല്ല​​റ പ​​ഞ്ചാ​​യ​​ത്തി​​ന് അ​​ഞ്ചാം സ്ഥാ​​ന​​വും ഇ​​തേ വി​​ഭാ​​ഗ​​ത്തി​​ല്‍ ക​​ട​​നാ​​ട് പ​​ഞ്ചാ​​യ​​ത്തി​​ന് പ്ര​​ത്യേ​​ക ജൂ​​റി പു​​ര​​സ്‌​​കാ​​ര​​വും വാ​​ഴൂ​​ര്‍ പ​​ഞ്ചാ​​യ​​ത്തിനു പ്ര​​ത്യേ​​ക ബ​​ഹു​​മ​​തി​​യും ല​​ഭി​​ച്ചു. തി​​രു​​വ​​ന​​ന്ത​​പു​​രം ടാ​​ഗോ​​ര്‍ തി​​യ​​റ്റ​​റി​​ല്‍ ന​​ട​​ന്ന ച​​ട​​ങ്ങി​​ല്‍ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍ പു​​ര​​സ്‌​​കാ​​ര​​വും ബ​​ഹു​​മ​​തി​​പ​​ത്ര​​വും ന​​ല്‍​കി.

ക​​ല്ല​​റ പ​​ഞ്ചാ​​യ​​ത്തി​​ലെ പെ​​രു​​ന്തു​​രു​​ത്ത് എ​​സ്‌​​കെ​​വി​ യു​​പി​​എ​​സ് ഗ്രൗ​​ണ്ടി​​ന് സ​​മീ​​പം 25 സെ​ന്‍റ് ഭൂ​​മി​​യി​​ല്‍ ഒ​​രു​​ക്കി​​യി​​ട്ടു​​ള്ള പ​​ച്ച​​ത്തു​​രു​​ത്ത് ജൈ​​വ​​വൈ​​വി​​ധ്യ​​ത്തി​​ന്‍റെ​​യും ഔ​​ഷ​​ധ​​സ​​സ്യ സ​​മൃ​​ദ്ധി​​യു​​ടെ​​യും വേ​​റി​​ട്ട കാ​​ഴ്ച​​യാ​​യി ക​​ണ്ടെ​​ത്തി. 52 ഇ​​ന​​ങ്ങ​​ളി​​ലു​​ള്ള ഇ​​രു​​നൂ​​റി​​ല​​ധി​​കം സ​​സ്യ​​ങ്ങ​​ളാ​​ണ് ഇ​​വി​​ടെ​​യു​​ള്ള​​ത്. ജി​​ല്ലാ​​ത​​ല​​ത്തി​​ല്‍ ഒ​​ന്നാം സ്ഥാ​​ന​​വും ക​​ല്ല​​റ​​യി​​ലെ പ​​ച്ച​​ത്തു​​രു​​ത്തി​​നാ​​യി​​രു​​ന്നു. ക​​ട​​നാ​​ട് തോ​​ടി​​ന്‍റെ ഇ​​രു​​ക​​ര​​ക​​ളി​​ലു​​മാ​​യി ക​​ട​​നാ​​ട് പ​​ഞ്ചാ​​യ​​ത്ത് വ​​ച്ചു​​പി​​ടി​​പ്പി​​ച്ച പ​​ച്ച​​ത്തു​​രു​​ത്തി​​നാ​​ണ് പ്ര​​ത്യേ​​ക ജൂ​​റി പു​​ര​​സ്‌​​കാ​​രം ല​​ഭി​​ച്ച​​ത്.