സെന്റ് ജോസഫ്സ് കോളജില്‍ അസ്ത്ര ഫെസ്റ്റ്
1592436
Wednesday, September 17, 2025 11:32 PM IST
പാലാ: ദേശീയതല ടെക്നിക്കല്‍ ഫെസ്റ്റ് "അസ്ത്ര' 19, 20 തീയതികളില്‍ ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് എന്‍ജിനിയറിംഗ് കോളജില്‍ നടത്തും. ടെക്നിക്കല്‍, ജനറല്‍, ഇന്‍ഫോര്‍മല്‍ എന്നീ വിഭാഗങ്ങളിലായി വിവിധ മത്സരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ പരിപാടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാണ്. ഇതിനകം തന്നെ നൂറിലധികം രജിസ്ട്രേഷനുകള്‍ ലഭിച്ചതായി സംഘാടകര്‍ പറഞ്ഞു. പുതുതായി ഉള്‍പ്പെടുത്തിയിട്ടുള്ള ടീം-ബേസ്ഡ് ഇവന്റുകള്‍ മത്സരാര്ഥികളില് സഹകരണം, സൃഷ്ടിപരമായ ചിന്ത, പ്രശ്നപരിഹാര ശേഷി എന്നിവ വളര്‍ത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സഹായകരമായിരിക്കും.
ദേശീയ ടെക് ഫെസ്റ്റായ അസ്ത്ര വിദ്യാര്‍ഥികള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും ആശയങ്ങള്‍ കൈമാറാനും സഹപാഠികളുമായും വ്യവസായ വിദഗ്ധരുമായും ബന്ധം സ്ഥാപിക്കാനും ഒരു മികച്ച വേദിയായി മാറുന്നുവെന്നും രജിസ്ട്രേഷന് www.asthra.sjcet.in എന്ന വെബ്സൈറ്റ് വഴി ചെയ്യാമെന്നും ഡോ. അനുജ ജോര്‍ജ്, ആഷ്ലി തോമസ്, ഡോ. നേവി ജോര്‍ജ്, ജോബി ജോര്‍ജ് എന്നിവര്‍ പറഞ്ഞു.