കെ.എം. മാണി കാന്‍സര്‍ സെന്റര്‍ റേഡിയേഷന് ബ്ലോക്കിന് തറക്കല്ലിട്ടു
1592430
Wednesday, September 17, 2025 10:13 PM IST
പാലാ: റേഡിയേഷന് ഓങ്കാളജി ബ്ലോക്കിനു പാലാ കെ.എം. മാണി സ്മാരക ഗവ. ജനറല്‍ ആശുപത്രിയില്‍ തറക്കല്ലിട്ടു. ഇന്നലെ ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജോസ് കെ. മാണി എംപിയാണ് ശിലാസ്ഥാപനം നടത്തി. എംപി ഫണ്ടില്‍നിന്ന് അനുവദിച്ച 2.45 കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്.
വര്‍ധിച്ചുവരുന്ന കാന്‍സര്‍ രോഗം കണ്ടെത്തി മുന്‍കൂട്ടി പ്രതിരോധിക്കാനും ചെലവേറിയ ചികിത്സകളില്നിന്നു മോചനവും ലക്ഷ്യമാക്കി പ്രദേശിക തലത്തില്‍ ആദ്യമായാണ് ഇങ്ങനെ ഒരു സമഗ്ര പദ്ധതി തയാറാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ശിലാസ്ഥാപനച്ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ തോമസ് പീറ്റര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ ബിജി ജോജോ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍, ജോസ് പുത്തന്‍കാലാ, രാജേഷ് വാളിപ്ലാക്കല്‍, ഡോ. ടി.പി. അഭിലാഷ്, ഡോ. വാസ് സുകുമാരന്‍, ലിസിക്കുട്ടി മാത്യു, ഡോ. അന്‍സാര്‍ മുഹമ്മദ്, ഡോ. പി.എസ്. ശബരീനാഥ്, ജയ്സണ്‍ മാന്തോട്ടം തുടങ്ങിയവര്‍ പ്രസംഗിച്ചു.