മിനിസ്റ്റേഴ്സ് എക്സലന്‍സ് അവാര്‍ഡ്
1592435
Wednesday, September 17, 2025 11:32 PM IST
അരുവിത്തുറ സെന്റ് ജോർജ് കോളജ്
അരുവിത്തുറ: ഉന്നത വിദ്യാഭ്യാസ രംഗത്തെ മികവിന്റെ നിറവിന് അരുവിത്തുറ സെന്റ് ജോർജ് കോളജ് സംസ്ഥാന സർക്കാർ പുരസ്കാരം നേടി. നാക് റീ അക്രഡിറ്റേഷന്റെ പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച് ജില്ലയിൽ ആദ്യമായി ഏഴുവർഷം കലാവധിയോടെ എ പ്ലസ് പ്ലസ് അംഗീകാരം നേടിയതും അന്താരാഷ്ട്ര നിലവാരമുള്ള കാമ്പസും പഠനസൗകര്യങ്ങളും നാക് നിർദേശിക്കുന്ന ഏഴിന യോഗ്യതകളും പരിപൂർണമായും നടപ്പിലാക്കിയതും പരിഗണിച്ചാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ മിനിസ്റ്റേഴ്സ് എക്സലൻസ് അവാർഡ് കോളജ് നേടിയത്.
തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ. ആർ. ബിന്ദുവിൽനിന്നു കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, ബർസാർ ആൻഡ് കോഴ്സ് കോ-ഓർഡിനേറ്റർ ഫാ. ബിജു കുന്നക്കാട്ട്, ഐക്യുഎസി കോ-ഓർഡിനേറ്റർ ഡോ. സുമേഷ് ജോർജ്, നാക് കോ-ഓർഡിനേറ്റർ ഡോ. മിഥുൻ ജോൺ, അനധ്യാപക പ്രതിനിധി ബെഞ്ജിത്ത് സേവ്യർ തുടങ്ങിയവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
പാലാ സെന്റ് തോമസ് കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷൻ
പാലാ: ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളജുകളില്‍ ദേശീയ തലത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന കോളജുകള്‍ക്ക് ഏര്‍പ്പെടുത്തിയ മിനിസ്റ്റേഴ്സ് ഏക്സലന്‍സ് അവാര്‍ഡ് പാലാ സെന്റ് തോമസ് കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ ലഭിച്ചു.തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ. ആര്. ബിന്ദുവില്‍ നിന്ന് പ്രിന്‍സിപ്പല്‍ പ്രഫ. ടി.സി. തങ്കച്ചന്, ഐക്യുഎസി കോ-ഓര്‍ഡിനേറ്ററും വൈസ് പ്രിന്‍സിപ്പലുമായ ഡോ. ലവിന ഡൊമിനിക് എന്നിവര്‍ ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങി
നാക് അക്രഡിറ്റേഷനിലെ നാലാമത്തെ സൈക്കിളില്‍ 3.35 പോയിന്റോടെ എ പ്ലസ് ഗ്രേഡ് ലഭിച്ചു. കേരളത്തിലെ അധ്യാപക പരിശീലന കേന്ദ്രങ്ങളില്‍ ഏറ്റവും ഉയര്‍ന്ന അംഗീകാരമാണിത്. അതോടൊപ്പം കേരള ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്ക് ഫ്രെയിംവര്‍ക്കില്‍ ആറാം സ്ഥാനമുള്ള കോളജ് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ കിഴിലുള്ള അംഗീകൃത ഗവേഷണകേന്ദ്രം കൂടിയാണ്.