‘കർത്താവിന്റെ 24 മണിക്കൂറുകൾ’ 21നും 22നും
1533576
Sunday, March 16, 2025 6:57 AM IST
ചങ്ങനാശേരി: ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനപ്രകാരം അതിരൂപതയിൽ നോമ്പുകാലത്തെ നാലാം ഞായറിനു മുമ്പു വരുന്ന വെള്ളി, ശനി ദിവസങ്ങളായ 21നും 22നും “കർത്താവിന്റെ 24 മണിക്കൂറുകൾ’’ ആചരിക്കുന്നു.
തീവ്രമായ പ്രാർഥനാനുഭവത്തിനും കർത്താവിലേക്കു മടങ്ങിവരാനുള്ള വഴി കണ്ടെത്താനും വിശ്വാസികൾക്ക് അവസരമൊരുക്കുകയാണ് ഇതിന്റെ ലക്ഷ്യമായി ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചിരിക്കുന്നത്.
21ന് വൈകുന്നേരം യാമപ്രാർഥന, ആഘോഷമായ സ്ലീവാ പാത, തുടർന്ന് വിശുദ്ധ കുർബാനയോടു കൂടെ ആരംഭിച്ച് രാത്രി ഒന്പതു വരെയും 22നു രാവിലെ മുതൽ വൈകുന്നേരം ആറു വരെയും അസാധാരണമാംവിധം ദേവാലയങ്ങൾ തുറന്നുവച്ച് കുമ്പസാരവും പരിശുദ്ധ കുർബാനയുടെ പൊതുആരാധനയും കുടുംബ കൂട്ടായ്മകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ എല്ലാ ഇടവകകളിലും നടത്തണമെന്ന് വികാരി ജനറാൾ മോൺ. ആന്റണി എത്തയ്ക്കാട്ട്, ജൂബിലി അതിരൂപത ജനറൽ കൺവീനർ ഫാ. ജോർജ് മാന്തുരുത്തിൽ എന്നിവർ അറിയിച്ചു.