കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
1532985
Saturday, March 15, 2025 12:02 AM IST
പാലാ: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പിഴക് ബംഗ്ലാംകുന്ന് ചൂരപ്പട്ടയില്‍ സഞ്ജു ബേബി (22) ആണ് മരിച്ചത്. പാലാ-തൊടുപുഴ റോഡില്‍ ഐങ്കൊമ്പിന് സമീപം ഇന്നലെ വൈകുന്നേരം മൂന്നോടെയായിരുന്നു അപകടം. തൊടുപുഴ ഭാഗത്തുനിന്ന് മറ്റൊരു വാഹനത്തെ മറികടന്നെത്തിയ കാര്‍ എതിരെ വന്ന ബൈക്കിടിച്ച് തെറിപ്പിക്കുകയായിരുന്നു.
വെല്‍ഡിംഗ് തൊഴിലാളിയായ സഞ്ജു ജോലി കഴിഞ്ഞ് പാലാ ഭാഗത്തുനിന്ന് വീട്ടിലേക്കു പോവുകയായിരുന്നു. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. അമ്മ: മോളി. സഹോദരങ്ങള്‍: അഞ്ജു അമല്‍ മഞ്ഞക്കുഴയില് (പിഴക്), മഞ്ജു സുനില്‍ (പാലക്കാട്). സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് മാനത്തൂര്‍ സെന്റ് മേരീസ് പള്ളിയില്‍.