തണ്ണീർമുക്കം പഞ്ചായത്ത് ഇനി ടൂറിസം ഹബ്
1515389
Tuesday, February 18, 2025 4:49 AM IST
തണ്ണീർമുക്കം: തണ്ണീർമുക്കത്തിന്റെ രാപകലുകൾക്ക് വർണപ്പകിട്ടേകിയ തണ്ണീർമുക്കം ഫെസ്റ്റിന് കൊടിയിറങ്ങി. കൃഷിമന്ത്രി പി. പ്രസാദ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
തണ്ണീർമുക്കത്തിന് പ്രകൃതി കനിഞ്ഞുനൽകിയ പ്രകൃതിവിഭവങ്ങൾ സഞ്ചാരികളുടെ മനം നിറയ്ക്കുന്ന കാഴ്ചകളാക്കി മാറ്റണമെന്ന് മന്ത്രി പറഞ്ഞു. പ്രശ്നങ്ങളിൽ വലയുന്നവരാന്ന് നാമെല്ലാം. സന്തോഷിക്കാനും ഉല്ലസിക്കാനും ഒരിടം എല്ലാവർക്കും ആവശ്യമാണ്. ടൂറിസം രംഗത്ത് മുന്നേറ്റമുണ്ടാക്കാൻ തണ്ണീർമുക്കം നടത്തുന്ന പരിശ്രമങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്ന് മന്ത്രി പറഞ്ഞു. ഉത്സവങ്ങൾക്കും പെരുന്നാളുകൾക്കുമൊപ്പം ടൂറിസം ഫെസ്റ്റുകളും മനുഷ്യരുടെ ഉല്ലാസവേളകൾ നിറമുള്ളതാക്കുന്നുണ്ടെന്ന് നടൻ അനൂപ് ചന്ദ്രൻ പറഞ്ഞു.
പിന്നാക്ക വികസന കോർപറേഷൻ ചെയർമാൻ കെ. പ്രസാദ് സമ്മാനദാനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ജി. ശശികല അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.എസ്. ഷാജി, പഞ്ചായത്ത് സെക്രട്ടറി പി.പി. ഉദയസിംഹൻ, സിപിഎം ഏരിയാ സെക്രട്ടറി ബി. സലിം, സിപിഐ മണ്ഡലം സെക്രട്ടറി ബിമൽ റോയി, കോൺഗ്രസ് നേതാവ് ആർ. ശശി തുടങ്ങിയവർ പ്രസംഗിച്ചു.