ഭിന്നശേഷി കലാമേള "നിറക്കൂട്ട് -2024' സംഘടിപ്പിച്ചു
1485681
Monday, December 9, 2024 7:15 AM IST
അയ്മനം: അയ്മനം പഞ്ചായത്തിൽ ഭിന്നശേഷി കലാമേള നിറക്കൂട്ട് -2024 എന്ന പേരിൽ സംഘടിപ്പിച്ചു. അയ്മനം പിജെഎം യുപി സ്കൂളിൽ നടന്ന കലാമേള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് മനോജ് കരീമഠം മുഖ്യപ്രഭാഷണം നടത്തി. മിനി ബിജു, ദേവകി ടീച്ചർ, ബിജു മാന്താറ്റിൽ, പ്രമോദ് തങ്കച്ചൻ, മേരിക്കുട്ടി, ത്രേസ്യാമ്മ ചാക്കോ, സുനിത അഭിഷേക്, അനു ശിവപ്രസാദ്, സെക്രട്ടറി ബിനു, അസി. സെക്രട്ടറി സുനിൽ കുമാർ, ആശാറാണി, കെ.എം. നീതു, സൗമ്യ മുരളി, കെ.ആർ. ജഗദീഷ്എന്നിവർ പ്രസംഗിച്ചു.