നഗരത്തിന്റെ ഹൃദയം കീഴടക്കി സുകൃതം ചിത്രപ്രദര്‍ശനം
1485674
Monday, December 9, 2024 7:15 AM IST
കോട്ടയം: നഗരത്തിന്റെ ഹൃദയം കീഴടക്കി സുകൃതം ചിത്ര പ്രദര്‍ശനം. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ രമേശ് കെ. കണ്ണനാണ് വ്യത്യസ്തമായ നിറക്കൂട്ടിലൂടെ കാഴ്ചകാരുടെ മനസ് നിറയ്ക്കുന്നത്. ഡല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ പ്രദര്‍ശനം നടത്തിയ രമേശ് ആദ്യമായാണ് കോട്ടയത്ത് പ്രദർശനം നടത്തുന്നത്.
കോട്ടയം പബ്ലിക് ലൈബ്രറിയിലെ കാനായി കുഞ്ഞുരാമന് ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ച ചിത്രപ്രദര്‍ശനം അക്രെലിക്, ഫ്ലൂയിഡ് പെയിന്റിംഗ് എന്നിവയില്‍ തീര്‍ത്ത അമൂര്‍ത്ത ചിത്രങ്ങളും റിയലിസ്റ്റിക് ചിത്രങ്ങളും ഉള്‍പ്പെടുന്നു. കണ്ണൂരിന്റെ തനതായ കലാരൂപങ്ങളായ തെയ്യക്കോലങ്ങളും കടും വര്ണങ്ങളിലുള്ളവയും പ്രദര്‍ശനത്തിലുണ്ട്.