കുറിച്ചി പഞ്ചായത്തില്‍ ടര്‍ഫ് വരുന്നു; കായികപ്രേമികള്‍ക്കു സന്തോഷിക്കാം...
1480921
Thursday, November 21, 2024 8:14 AM IST
ചങ്ങനാശേരി: കേരള സര്‍ക്കാര്‍ കായിക വകുപ്പിന്റെ നേതൃത്വത്തില്‍ ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഫണ്ടും എംഎല്‍എ ആസ്തി വികസന ഫണ്ടും ഉപയോഗിച്ച് ഒരു കോടി രൂപ മുതല്‍ മുടക്കി നിര്‍മിക്കുന്ന സിന്തറ്റിക് ടര്‍ഫിന്റെ നിര്‍മാണോദ്ഘാടനം ഇന്ന് ജോബ് മൈക്കിള്‍ എംഎല്‍എ നിര്‍വഹിക്കും.
കുറിച്ചി ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡിലെ ഔട്ട്പോസ്റ്റ് ജംഗ്ഷനിലാണ് കളിസ്ഥലം. കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലന് അധ്യക്ഷത വഹിക്കും. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ടോമിച്ചന് ജോസഫ് മുഖ്യപ്രഭാഷണം നടത്തും. നിര്‍മാണോദ്ഘാടനം ഇന്ന്