പാ​റ​ത്തോ​ട്: ഇ​ട​ക്കു​ന്നം മേ​രി​മാ​താ പ​ബ്ലി​ക് സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും പൂ​ര്‍​വവി​ദ്യാ​ര്‍​ഥി​ക​ളും ഉ​ള്‍​പ്പെ​ടെ 1500-ല​ധി​കം ആ​ളു​ക​ള്‍ ചേ​ര്‍​ന്നെ​ഴു​തി​യ അ​മ്മ എ​ന്ന കൈ​യെ​ഴു​ത്തു പു​സ്ത​കം ലോ​ക റെ​ക്കോ​ര്‍​ഡി​ലേ​ക്ക്.

ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​ത്കൃ​ഷ്ട​മാ​യ അ​മ്മ എ​ന്ന വാ​ക്കി​ന്‍റെ സൗ​ന്ദ​ര്യം പ്ര​കാ​ശി​പ്പി​ക്കു​ന്ന ഈ ​പു​സ്ത​ക​ത്തി​ന് ഏ​ഴു കി​ലോ ഭാ​ര​വും 30 സെ​ന്‍റിമീ​റ്റ​ര്‍ നീ​ള​വും 21.5 സെ​ന്‍റി ​മീ​റ്റ​ര്‍ വീ​തി​യും 19.4 സെ​ന്‍റി മീ​റ്റ​ര്‍ ഉ​യ​ര​വു​മു​ണ്ട്. 1,540 ക​വി​ത​ക​ളാ​ണ് പു​സ്ത​ക​ത്തി​ല​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.

കൈ​യെ​ഴു​ത്തു പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം ഇ​ന്നു രാ​വി​ലെ പത്തിന് ​ജി​ല്ലാ ക​ള​ക്‌ടര്‍ ജോ​ണ്‍ വി. ​സാ​മു​വേ​ല്‍ നി​ര്‍​വ​ഹി​ക്കും. ബാ​ല​ശാ​സ്ത്ര എ​ഴു​ത്തു​കാ​രി സാ​ഗാ ജ​യിം​സ് ഏ​റ്റു​വാ​ങ്ങും. ഓ​ള്‍ കേ​ര​ള ഗി​ന്ന​സ് വേ​ള്‍​ഡ് റെ​ക്കോ​ര്‍​ഡ് ഹോ​ള്‍​ഡേ​ഴ്‌​സ് പ്ര​സി​ഡ​ന്‍റ് ഗി​ന്ന​സ് സ​ത്താ​ര്‍ മൂ​ല്യനി​ര്‍​ണ​യം ന​ട​ത്തും.