കോ​ട്ട​യം: സം​സ്ഥാ​ന സ്‌​കൂ​ള്‍ ശാ​സ്ത്ര-​പ്ര​വൃ​ത്തി​പ​രി​ച​യ മേ​ള​യി​ല്‍ സ്പെ​ഷ​ല്‍ സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ഒ​ന്പ​തി​ന​ങ്ങ​ളി​ലും എ ​ഗ്രേ​ഡ് നേ​ടി കാ​ഴ്ച​പ​രി​മി​ത​ര്‍ക്കാ​യു​ള്ള ഒ​ള​ശ സ​ര്‍ക്കാ​ര്‍ ഹൈ​സ്‌​കൂ​ള്‍. ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ര്‍ഥി​നി ദേ​വ​തീ​ര്‍ഥ ര​തീ​ഷ് പു​ല്‍പ്പാ​യ നി​ര്‍മാ​ണ​ത്തി​ല്‍ എ ​ഗ്രേ​ഡോ​ടെ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. സം​സ്ഥാ​ന സ്പെ​ഷ​ല്‍ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ നാ​ടോ​ടി​നൃ​ത്ത​ത്തി​ന് എ ​ഗ്രേ​ഡോ​ടെ ര​ണ്ടാം സ്ഥാ​ന​വും ദേ​വ​തീ​ര്‍ഥ ര​തീ​ഷ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

കേ​ശ​വ് ര​ഞ്ജി​ത്ത് ബാം​ബൂ പ്രോ​ഡ​ക്‌​ട് നി​ര്‍മാ​ണ​ത്തി​ല്‍ എ ​ഗ്രേ​ഡോ​ടെ ര​ണ്ടാം സ്ഥാ​ന​വും എ. ​അ​നൂ​പ് പ്ലാ​സ്റ്റി​ക് കെ​യി​ന്‍ വ​ര്‍ക്കി​ല്‍ (വീ​വിം​ഗ്) എ ​ഗ്രേ​ഡോ​ടെ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. വി. ​ന​വ​നീ​ത് (ക​യ​ര്‍ ഡോ​ര്‍ മാ​റ്റ്), എം.​വി. വി​സ്മ​യ (ബീ​ഡ്‌​സ് വ​ര്‍ക്ക്), അ​ല​ന്‍ അ​ജീ​ഷ് (കാ​ര്‍ഡ് ആ​ന്‍ഡ് സ്ട്രോ​ബോ​ര്‍ഡ് വ​ര്‍ക്ക്), എ. ​അ​ഭി​ന​ന്ദ (പേ​പ്പ​ര്‍ ക്രാ​ഫ്റ്റ്, അ​ന്‍ഷ്വ​ല്‍ ആ​ന്‍ ജോ​ണ്‍ (കു​ട നി​ര്‍മാ​ണം) എ​ന്നി​വ​രാ​ണ് എ ​ഗ്രേ​ഡ് നേ​ടി​യ മ​റ്റു​ള്ള​വ​ര്‍.