പാ​ലാ: ​ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​തക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ന്‍ വി​ഭാ​വ​നം ചെ​യ്ത് ന​ട​പ്പാ​ക്കു​ന്ന റി​വ​ര്‍​വ്യൂ​റോ​ഡ് എ​ക്സ​റ്റ​ന്‍​ഷ​ന്‍ പ​ദ്ധ​തി ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് സി​പി​എം പാ​ലാ ഏ​രി​യാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

മീ​ന​ച്ചി​ലാ​റി​ന്‍റെ തീ​ര​ത്തു​കൂ​ടി മു​നി​സി​പ്പ​ല്‍ പാ​ര്‍​ക്ക് മു​ത​ല്‍ കൊ​ട്ടാ​ര​മ​റ്റം വ​രെ 1097 മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ 157 തൂ​ണു​ക​ളി​ലാ​യി പാ​ലം മോ​ഡ​ലി​ല്‍ 47.5 കോ​ടി രൂ​പ ചെല​വി​ല്‍ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭൂ​രി​ഭാ​ഗം നി​ര്‍​മാ​ണ​വും ഇ​തി​ന​കം പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.

മു​നി​സി​പ്പ​ല്‍ പാ​ര്‍​ക്ക്, കൊ​ട്ടാ​ര​മ​റ്റം ഭാ​ഗ​ങ്ങ​ളി​ലെ സ​മീ​പ​ പാ​ത​ക​ള്‍ ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്കി ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ക്കാ​ന്‍ അ​ടി​യ​ന്തര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സ​മ്മേ​ള​നം സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.റ​ബ​റി​ന് 25 ശ​ത​മാ​നം ഇ​റ​ക്കു​മ​തി​ക്ക് ചു​ങ്കം ഏ​ര്‍​പ്പെ​ടു​ത്തി ക​ര്‍​ഷ​ക​രെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും സം​ര​ക്ഷി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.