ശബരിമല തീര്‍ഥാടകര്‍ക്ക് പോലീസിന്റെ ചുക്കുകാപ്പി വിതരണം
1480796
Thursday, November 21, 2024 6:45 AM IST
രാമപുരം: കിലോമീറ്ററുകള്‍ താണ്ടി ശബരിമല തീര്‍ഥാടനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ആശ്വാസമായി രാമപുരം ജനമൈത്രി പോലീസ്. കോട്ടയം, ഇടുക്കി ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ നെല്ലാപ്പാറയില്‍ രാമപുരം ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ദിവസവും രാത്രിയില്‍ ഡ്രൈവര്‍മാര്‍ക്കായി ചുക്കുകാപ്പി വിതരണ കൗണ്ടര്‍ ആരംഭിച്ചു.
ജില്ലാ പോലീസ് ചീഫ് എ. ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. ഡിവൈഎസ്പി കെ.പി. സദന്, രാമപുരം എസ്എച്ച്ഒ കെ. അഭിലാഷ്കുമാര്‍, ജനമൈത്രി പോലീസ്, അയ്യപ്പഭക്തര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.